പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ്; പഴുതടച്ച അന്വേഷണം, ശാസ്ത്രീയ തെളിവുകള്‍

തലശ്ശേരി: ‘പാലത്തായി പീഡനക്കേസിൽ പ്രതിയായ അധ്യാപകൻ പത്മരാജനെ ശിക്ഷിക്കാൻ പ്രധാനകാരണം ആ കുട്ടിതന്നെയാണ്. എല്ലാ പ്രതിസന്ധിയിലും അവൾ തളരാതെ നിന്നു.’ പാലത്തായി പീഡനക്കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന റിട്ട. എസ്.ഐ പി. രമേശൻ ‘മാധ്യമ’ത്തോട് പറഞ്ഞതാണിത്. സ്‌കൂളിലെ ശുചിമുറിയിലെ ടൈല്‍സ് പൊട്ടിച്ച് ശാസ്ത്രീയ പരിശോധന നടത്തിയപ്പോള്‍ രക്തക്കറ കണ്ടെത്തി.

റി​ട്ട. എ​സ്.​ഐ പി. ​ര​മേ​ശ​ൻ

തെളിവുകള്‍ നശിപ്പിക്കാനും പ്രതിയും കൂടെയുള്ളവരും ശ്രമിച്ചു. എന്നാല്‍, ശാസ്ത്രീയതെളിവുകള്‍ നശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഈ കേസിൽ കോടതിക്ക് ബോധ്യപ്പെട്ടു. സയിന്റിഫിക്ക് വിദഗ്ധരാണ് ഈ തെളിവുകള്‍ കണ്ടെത്തിയത്. ശുചിമുറിയിലെ എതിര്‍ഭാഗം വെച്ച ക്ലോസറ്റിന് സമീപമാണ് ചോരക്കറ കണ്ടെത്തിയതെന്നും അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാലത്തായി പീഡനക്കേസില്‍ നിര്‍ണായക വിധിയാണിത്.

കേസ് വിട്ടുപോകുമെന്ന് കരുതിയെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. താഴെക്കിടയിലും നീതിലഭിക്കുമെന്നാണ് ഈ വിധി ചൂണ്ടിക്കാട്ടുന്നത്. ഒരു കൃത്രിമവും കേസന്വേഷണത്തിനിടെ ചേര്‍ത്തിട്ടില്ല. പോക്‌സോ കേസുകളില്‍ ഉണ്ടാകുന്ന ചില പോരായ്മകളാണ് തുടക്കത്തിലുണ്ടായതെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും രമേശൻ പറഞ്ഞു. മയ്യില്‍ എസ്.ഐ ആയിരുന്നു അന്ന് രമേശന്‍. ശനിയാഴ്ച ഇദ്ദേഹവും കോടതിയിൽ എത്തിയിരുന്നു.

Tags:    
News Summary - thorough investigation and scientific evidence in Palathai rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.