ഏഴംകുളം ദേവീക്ഷേത്രത്തിലെ ‘തൂക്ക’വഴിപാടിനിടെ കുഞ്ഞ് താഴെ വീണു​; വേണ്ട സുരക്ഷ ഏർപ്പെടുത്തിയി​ല്ലെന്ന് വിമർശനം- വീഡിയോ

ഏഴംകുളം: അടൂര്‍ ഏഴംകുളം ദേവീക്ഷേത്രത്തിലെ ‘തൂക്ക’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കക്കാരന്‍റെ കൈയില്‍നിന്ന്​ വീണത്. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഏഴംകുളം ദേവീക്ഷേത്രത്തില്‍ ശനിയാഴ്​ച രാത്രി നടന്ന തൂക്കത്തിനിടെയാണ് സംഭവം. എന്നാല്‍, കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ്​ ആചാരം നടത്തുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍ 124 കുട്ടികളാണുള്ളത്.

ആറുമാസം പ്രായമുള്ള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്‍റെ ഭാഗമാകാറുണ്ട്. ഇഷ്ടസന്താന ലബ്​ധിക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ് തൂക്കവഴിപാട് നടത്തുന്നതെന്ന് പറയുന്നു.


Tags:    
News Summary - thookkam vazhipadu at ezhamkulam devi temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.