ചെന്നിത്തല എന്‍െറ മേക്കിട്ട് കയറുന്നത് എന്തിനാണ് –തോമസ് ഐസക്

പാലക്കാട്: നോട്ടുപ്രതിസന്ധിക്ക് കാരണക്കാരായ ബി.ജെ.പി സര്‍ക്കാറിനെ ഒഴിവാക്കി രമേശ് ചെന്നിത്തല തന്‍െറ മേക്കിട്ടുകയറുന്നത് എന്തിനാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മിഷന്‍ വാളയാര്‍ പദ്ധിയുടെ പ്രാരംഭ ചര്‍ച്ചക്ക് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത് താനാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നിട്ടും ചെന്നിത്തലക്ക് പ്രതികരിക്കാന്‍ മൂന്ന് ദിവസമെടുത്തു. കറന്‍സി പ്രശ്നത്തില്‍ റിസര്‍വ് ബാങ്കിനെ മൂലക്കിരുത്തിയ കേന്ദ്ര സര്‍ക്കാര്‍ വെട്ടില്‍വീണതായി ഡോ. തോമസ് ഐസക് ആരോപിച്ചു. ഇത് ശരിയാവാന്‍ രണ്ടുവര്‍ഷമെടുക്കും. പണരഹിത ഇക്കോണമി നടപ്പാക്കുമെന്ന് പറയുന്നവര്‍ എന്തിനാണ് 2000ത്തിന്‍െറ നോട്ട് അടിച്ചുവിടുന്നത്. ഏറിയാല്‍ ഒരുലക്ഷം കോടി രൂപ മാത്രമേ രാജ്യത്ത് കള്ളപ്പണമായി ഉണ്ടാവുകയുള്ളൂ. ഇതിന് 1.25 ലക്ഷം കോടി രൂപ ചെലവഴിച്ചുള്ള അതിസാഹസം എന്തിനായിരുന്നു. അഭ്യന്തര വളര്‍ച്ച നിരക്കില്‍ രണ്ട് ശതമാനത്തിന്‍െറ കുറവുണ്ടായാല്‍തന്നെ 2.50 ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിന് ഉണ്ടാവുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനങ്ങളുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ജി.എസ്.ടി നടപ്പാവാന്‍ അടുത്ത സെപ്റ്റംബര്‍വരെയെങ്കിലുമാവും.ലോട്ടറി ടിക്കറ്റില്‍ പുതിയ സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തുന്നത് പഠിക്കാനായി നിയോഗിച്ച പ്രഫ. ശിവശങ്കരന്‍ അധ്യക്ഷനായ കമ്മിറ്റി അടുത്ത ആഴ്ച റിപ്പോര്‍ട്ട് നല്‍കും. പുതിയ ലോട്ടറി ടിക്കറ്റ് സെക്യൂരിറ്റി സവിശേഷതയുള്ളതയായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

Tags:    
News Summary - thonmas isaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.