കൊച്ചി: ഗവേഷക വിദ്യാര്‍ഥികള്‍ക്കുവേണ്ടി റിസര്‍ച് ഗൈഡാകാന്‍ തയാറെന്ന് മന്ത്രി ഡോ. തോമസ് ഐസക്. എറണാകുളം മഹാരാജാസ് അടക്കം മികവിന്‍െറ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്ന കോളജുകളുടെ കാര്യത്തിലാണ് റിസര്‍ച് ഗൈഡാകാന്‍ മടിയില്ളെന്ന് മന്ത്രി വ്യക്തമാക്കിയത്. മഹാരാജാസ് മാസ്റ്റര്‍ പ്ളാന്‍ സംബന്ധിച്ച് കോളജില്‍ വിളിച്ച ചര്‍ച്ചക്കുശേഷം സംസാരിക്കവെയാണ് സാമ്പത്തികശാസ്ത്രത്തില്‍ ഉന്നതബിരുദമുള്ള മന്ത്രി തന്‍െറ താല്‍പര്യം വെളിപ്പെടുത്തിയത്.
വെറും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കപ്പുറം കോളജുകളെ മികവിന്‍െറ കേന്ദ്രങ്ങളാക്കാന്‍ അക്കാദമിക് നിലവാരമാണ് കൂടുതല്‍ മെച്ചപ്പെടേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മഹാരാജാസ് കോളജില്‍നിന്ന് പഠിച്ചിറങ്ങിയ പല പൂര്‍വവിദ്യാര്‍ഥികളും ലോകത്തിന്‍െറ പലഭാഗത്തായി ശാസ്ത്ര-സാങ്കേതിക മേഖലയിലും അക്കാദമിക് മേഖലയിലും വിദഗ്ധരായി ജോലി ചെയ്യുന്നുണ്ട്. അവരുടെ സേവനം കോളജിലെ ഗവേഷണവിഭാഗത്തിന് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്നാണ് താനും റിസര്‍ച് ഗൈഡെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് പൂര്‍വവിദ്യാര്‍ഥികൂടിയായ തോമസ് ഐസക് കൂട്ടിച്ചേര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.