ഇന്ധന വില: അധിക നികുതി വേണ്ടെന്ന്​ വെക്കുമെന്ന്​ തോമസ്​ ​െഎസക്​

തിരുവനന്തപുരം: ഇന്ധന വില വർധനവിനെ തുടർന്നുള്ള അധിക നികുതി വരുമാനം കേരളാ സർക്കാർ വേണ്ടെന്ന് വെക്കുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. ഇക്കാര്യത്തിൽ കൂടിയാലോചിച്ച് തീരുമാനമെടുക്കും. കേന്ദ്രനയത്തിനെതിരെ രാജ്യത്ത് ഉയർന്നു വരുന്ന സമരങ്ങൾക്ക് ഈ നിലപാട് ശക്തി പകരുമെന്നും ഐസക്ക് പറഞ്ഞു. തുടർച്ചയായ 13ാം ദിവസവും എണ്ണവില വർധിച്ച സാഹചര്യത്തിലാണ്​ ഇതിൽ നിന്ന്​ ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്ന്​ വെക്കാൻ സർക്കാർ തീരുമാനിച്ചത്​.

മുമ്പ്​ ഉമ്മൻചാണ്ടി സർക്കാറി​​​െൻറ ഭരണകാലത്ത്​ എണ്ണവില കൂടിയപ്പോൾ അധിക നികുതിവരുമാനം ഒഴിവാക്കിയിരുന്നു. ഇത്തരത്തിൽ നികുതി ഒഴിവാക്കണമെന്ന്​ ഇടത്​ സർക്കാറിനോട്​ ആവശ്യം ഉന്നയിച്ചുവെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായിരുന്നില്ല. ഇന്ധന വില കൂടു​േമ്പാഴും നികുതി കുറക്കാൻ കേന്ദ്രസർക്കാർ തയാറായിരുന്നില്ല.

Tags:    
News Summary - Thomas issac on fuel price hike-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.