പട്ടിയൊട്ടു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല; കേന്ദ്രത്തിനെതിരെ ​െഎസക്​

തിരുവനന്തപുരം: 700 കോടിയുടെ യു.എ.ഇ സർക്കാർ സഹായം നിഷേധിച്ച കേന്ദ്രസർക്കാറിനെ വിമർശിച്ച്​ ധനമന്ത്രി തോമസ്​ ​െഎസക്​. പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല എന്ന നയമാണ്​ കേന്ദ്രസർക്കാർ ഇപ്പോൾ പിന്തുടരുന്നതെന്ന്​ തോമസ്​ ​െഎസക്​ കുറ്റപ്പെടുത്തി. ഫേസ്​ബുക്ക്​ പോസ്​റ്റിലായിരുന്നു തോമസ്​ ​െഎസകി​​​​െൻറ വിമർശനം.

വിദേശ സംഭാവന വാങ്ങുന്നത്​ ദേശീയ നയത്തിന്​ വിരുദ്ധമാണെന്നാണ് ​േകന്ദ്രസർക്കാറി​​​​െൻറ​ ഒൗദ്യോഗിക നിലപാട്​. എന്നാൽ, യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ഥ്യം, കാരണം ഇത് വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് "ദേശീയ ദുരന്ത നിവാരണ പദ്ധതി -2016" ല്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ​െഎസക്​ പറഞ്ഞു. 

ഇന്ത്യ വലിയ സാമ്പത്തിക ശക്​തി ആയത്​ കൊണ്ട്​ ചെറിയ രാജ്യങ്ങളുടെ സഹായം വാങ്ങുന്നത്​ സ്​റ്റാറ്റസിന്​ അന​ുയോജ്യമ​ല്ലെന്നാണ്​ സർക്കാറി​​​​െൻറ നിലപാടെങ്കിൽ യു.എ.ഇ സർക്കാർ അനുവദിച്ച തുകയെങ്കിലും പ്രളയത്തെ നേരിടാൻ കേന്ദ്രസർക്കാറിന്​ നൽകാൻ കഴിയാതെ പോകുന്നത്​ എന്തുകൊണ്ട്​ എന്ന ചോദ്യം പ്രസ​ക്​തമാ​െണന്നും ​െഎസക്​ പറഞ്ഞു.

Tags:    
News Summary - Thomas issac against union government-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.