തിരുവനന്തപുരം: കിഫ്ബിയിലേക്കുള്ള വിവിധ വകുപ്പുകളുടെ പദ്ധതികളുടെ വിശദ പദ്ധതിരേഖ തയാറാക്കാൻ നൂറുകോടി രൂപ നീക്കിെവച്ചതായി മന്ത്രി ഡോ. തോമസ് െഎസക്. ഉപധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. എസ്റ്റിമേറ്റും വിശദമായ പദ്ധതി റിപ്പോർട്ടും തയാറാക്കുന്ന അംഗീകൃത ഏജൻസികൾക്ക് പ്രതിഫലം നൽകാൻ ഇൗ പണം വിനിയോഗിക്കും. രാജ്യത്തിന് പുറത്തെ ഏജൻസികളിൽനിന്നുള്ള പണം വരവിനെ എല്ലാ കാലത്തും അനുകൂലിച്ചിട്ടുള്ള യു.ഡി.എഫ് ഇപ്പോൾ അതിൽ ഭയപ്പാട് കാണുന്നതിൽ അർഥമില്ല. പ്രതിപക്ഷത്തെ ചിലർക്കുള്ള സംശയം അദ്ഭുതപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.
പിണറായി സർക്കാറിെൻറ ഒരുവർഷത്തെ പ്രവർത്തനെത്ത ചുറ്റിപ്പറ്റിയാണ് പ്രധാനമായും ഉപധനാഭ്യർഥന ചർച്ച നടന്നത്. വിവാദത്തിൽ മുങ്ങിക്കുളിച്ച ഒട്ടും ശോഭിക്കാത്ത ഭരണമെന്ന് പ്രതിപക്ഷം ആക്ഷേപിച്ചപ്പോൾ അഴിമതിരഹിത സർക്കാറിെൻറ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഭരണപക്ഷത്തിെൻറ പ്രതിരോധം. വിഴിഞ്ഞം തുറമുഖ കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ നൽകിയ റിപ്പോർട്ടും യു.ഡി.എഫിനെ നേരിടാൻ ഇടത് അംഗങ്ങൾ ആയുധമാക്കി. അറുപത് വർഷം യു.ഡി.എഫും എൽ.ഡി.എഫും ഭരിച്ച് കേരളത്തെ തകർത്തുവെന്ന് ഇരുമുന്നണിയിലും ഉൾപ്പെടാത്ത പി.സി. ജോർജ് കുറ്റപ്പെടുത്തി.
കേന്ദ്രഫണ്ട് നേടിയെടുക്കുന്നതിൽ സംസ്ഥാനം അലംഭാവം കാട്ടുന്നുവെന്ന് മാണി ഗ്രൂപ്പിലെ മോൻസ് ജോസഫും ചൂണ്ടിക്കാട്ടി. എൽ.ഡി.എഫിലെ തർക്കം ആശയപരവും യു.ഡി.എഫിലേത് ആമാശയപരവും ആണെന്ന് സി.പി.എം-സി.പി.െഎ തർക്കം സംബന്ധിച്ച പ്രതിപക്ഷ വിമർശനത്തിന് മറുപടി നൽകിയ സി.പി.െഎയിലെ കെ. രാജൻ ചൂണ്ടിക്കാട്ടി.
നേട്ടം വൻകിടക്കാർക്ക് മാത്രം –കുമ്മനം
പിണറായി സർക്കാർ ഭരണത്തിെൻറ ഗുണഭോക്താക്കൾ ഭൂമാഫിയകളും വൻകിട മുതലാളിമാരും മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.പിണറായി സർക്കാറിെൻറ ദുർഭരണത്തിനെതിരെ ദേശീയ ജനാധിപത്യസഖ്യം (എൻ.ഡി.എ) സെക്രേട്ടറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം പണം അനുവദിക്കുന്നില്ലെന്ന പ്രചാരണം തെറ്റാണ്.
ആദ്യഘട്ടത്തിൽ അനുവദിച്ച 198 കോടിയുടെ കണക്ക് നൽകാത്തതിനാലാണ് രണ്ടാം ഘട്ടം അനുവദിക്കാത്തത്. പിണറായി വിജയൻ ദുർഭരണവുമായി മുന്നേറുമ്പോഴും പ്രധാന പ്രതിപക്ഷകക്ഷിയായ യു.ഡി.എഫ് വൻ പരാജയമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു അധ്യക്ഷവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.