സിവിൽ സർവിസിൽ ഉടച്ചുവാർക്കൽ അനിവാര്യം –മന്ത്രി തോമസ്​ ​െഎസക്​

ക​ണ്ണൂ​ർ: പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് സി​വി​ൽ സ​ർ​വി​സി​ൽ ഉ​ട​ച്ചു​വാ​ർ​ക്ക​ൽ അ​നി​വാ​ര്യ​മാ​െ​ണ​ന്ന്​ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ഐ​സ​ക്. കേ​ര​ള എ​ൻ.​ജി.​ഒ യൂ​നി​യ​ൻ 54-ാം സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ പി​ന്നി​ട്ട ഒ​രു​വ​ർ​ഷം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​യ​കാ​ല​ത്തി​​െൻറ ആ​വ​ശ്യ​ക​ത​ക്ക​നു​സ​രി​ച്ച് രൂ​പം​കൊ​ണ്ട സി​വി​ൽ സ​ർ​വി​സ​ല്ല ഇ​ന്നാ​വ​ശ്യം. ഭ​ര​ണ​യ​ന്ത്ര​ത്തി​​െൻറ ജ​ന​കീ​യ​വ​ത്​​ക​ര​ണ​ത്തി​ന് സം​ഘ​ട​ന​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യും. സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​മാ​യി എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന​തി​​െൻറ ഗാ​ര​ൻ​റി​യാ​യി സം​ഘ​ട​ന​ക​ൾ മാ​റ​ണ​മെ​ന്നും ഡോ. ​തോ​മ​സ്​ ഐ​സ​ക് ചൂ​ണ്ടി​ക്കാ​ട്ടി.
പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ പി​ൽ​ക്കാ​ല നേ​ട്ട​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​നൊ​പ്പം ര​ണ്ടാം ത​ല​മു​റ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക എ​ന്ന​തി​നാ​ണ് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക്​ പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ബ​ജ​റ്റി​നു പു​റ​ത്തു​നി​ന്ന് കി​ഫ്ബി വ​ഴി പ​ണം ക​ണ്ടെ​ത്തു​ക​യാ​ണ്. വാ​യ്പ​ക​ൾ ഭാ​വി​ബാ​ധ്യ​ത​യാ​കാ​തി​രി​ക്കാ​ൻ സ​മ​മാ​യ ആ​സ്​​തി​യാ​ണ്​ കി​ഫ്ബി​യു​ടെ വി​ക​സ​ന​ത​ന്ത്രം. നി​ങ്ങ​ളു​ടെ സ​മ്പാ​ദ്യം നാ​ടി​​െൻറ സൗ​ഭാ​ഗ്യം എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി 25 ല​ക്ഷം പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ കെ.​എ​സ്.​എ​ഫ്.​ഇ ചി​ട്ടി​ക​ളു​മാ​യി സ​ഹ​ക​രി​പ്പി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്​ -അ​ദ്ദേ​ഹം പ​റ​ഞ്ഞ​ു. ​സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്​​ച സ​മാ​പി​ക്കും. 

Tags:    
News Summary - thomas isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.