1200 കോടി രൂപ പണമായി കിട്ടിയില്ലെങ്കില്‍ ശമ്പള വിനിയോഗം നടക്കില്ലെന്ന്​ ധനമന്ത്രി

സാങ്കേതികാര്‍ഥത്തില്‍ ശമ്പള വിതരണം നടക്കും•എന്നാല്‍, പണമായി മാറിയെടുക്കണമെങ്കില്‍ കറന്‍സി നോട്ടുകള്‍തന്നെ വേണം
കൊച്ചി: സംസ്ഥാന ട്രഷറിയിലേക്ക് റിസര്‍വ് ബാങ്ക് 1200 കോടി രൂപ അടിയന്തരമായി പണമായി എത്തിച്ചില്ളെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിനിയോഗം നടക്കില്ളെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇപ്പോഴത്തെ അവസ്ഥയില്‍ സാങ്കേതികാര്‍ഥത്തില്‍ ശമ്പള വിതരണം നടക്കും.
ഓണ്‍ലൈന്‍ പണകൈമാറ്റംവഴി ജീവനക്കാരുടെ ട്രഷറി  അക്കൗണ്ടില്‍ ശമ്പളമത്തെും.

എന്നാല്‍, അത് പണമായി മാറിയെടുക്കണമെങ്കില്‍ ട്രഷറിയില്‍ കറന്‍സി നോട്ടുകള്‍തന്നെ വേണം. വായ്പയായോ സംസ്ഥാനത്തിന്‍െറ ഗ്രാന്‍റില്‍നിന്നുള്ള മുന്‍കൂര്‍ പണമായോ ഇത് കിട്ടിയാലേ ശമ്പള വിനിയോഗം നടക്കൂ. ഇക്കാര്യം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. മറുപടി കാത്തിരിക്കുകയാണെന്നും അതിനുശേഷമേ അടുത്ത നടപടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ തീരുമാനം പത്തുമാസം മുമ്പ് എടുത്തതാണെന്ന അവകാശവാദത്തെ പൊളിക്കുന്നതാണ് റിസര്‍വ് ബാങ്കിന്‍െറ പുതിയ നടപടികള്‍.

പ്രശ്നം കൈവിട്ടുപോയി എന്ന് ബോധ്യമായതോടെ ദിവസംതോറും റിസര്‍വ് ബാങ്ക് പുതിയ പുതിയ ഉത്തരവുകളും നിര്‍ദേശങ്ങളും പുറപ്പെടുവിക്കുകയാണ്. ഇതോടെ ജനങ്ങള്‍ ഭയചകിതരായിരിക്കുന്നു. ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ നോട്ട് പൂഴ്ത്തിവെക്കാനുള്ള പ്രവണത വര്‍ധിച്ചുവരുകയാണ്. കൈയിലുള്ള പുതിയ നോട്ടുകള്‍ ചെലവഴിക്കാന്‍ മടിക്കുന്നതാണ് നോട്ട് പൂഴ്ത്തിവെപ്പിലേക്ക് നയിക്കുന്നത്.

സ്വമേധയ വെളിപ്പെടുത്തുന്ന പണത്തിന്‍െറ 50 ശതമാനം കേന്ദ്ര സര്‍ക്കാറിന് ലഭിക്കുമെന്നാണ് പുതിയ ആദായ നികുതി ചട്ടം. ഇതില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ വിഹിതം നല്‍കണം. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്‍െറ ഫലമായി രണ്ടരലക്ഷം കോടിയുടെ 500, 1000 നോട്ടുകളെങ്കിലും ബാങ്കുകളില്‍ എത്താതെ പോകുമെന്നാണ് കണക്ക്. ഒരു ഉറവിടവും കാണിക്കാനില്ലാത്ത പണമാണിത്. നിശ്ചിത കാലാവധി കഴിയുന്നതോടെ ഈ തുകക്ക് കടലാസിന്‍െറ വിലപോലുമില്ലാതാകും. അതിനര്‍ഥം ഇത്രയും തുക റിസര്‍വ് ബാങ്കിനും അതുവഴി കേന്ദ്ര സര്‍ക്കാറിനും ലാഭമാണ് എന്നാണ്. ഈ തുകയില്‍നിന്ന് അര്‍ഹമായ വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. നോട്ട് അസാധുവാക്കിയതിനത്തെുടര്‍ന്ന് ഭൂമി

രജിസ്ട്രേഷന്‍ പകുതിയായിരിക്കുകയാണ്. ഇതുവഴിയും സര്‍ക്കാറിന് വരുമാന നഷ്ടമുണ്ടായി.
സംസ്ഥാനത്തെ സഹകരണ രംഗത്തെ രക്ഷിക്കാനും ഇത്തരം സംഘങ്ങളില്‍ നിക്ഷേപിച്ചവരുടെ പണം നഷ്ടപ്പെടാതിരിക്കാനുമുള്ള ആസൂത്രണം നടന്നുവരുകയാണ്. ജില്ല സഹകരണ ബാങ്കുകളുടെകൂടി സഹായത്തോടെയാണ് ഇതിന് പദ്ധതി ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - thomas isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.