അരുൺ ജയറ്റ്​ലി ധനകാര്യ പ്രതിസന്ധി മറച്ചു പിടിക്കുന്നു: തോമസ്​ ​െഎസക്​

കോഴിക്കോട്​: ഗൗരവമായ ധനകാര്യ പ്രതിസന്ധി മറച്ചു പിടിക്കുകയാണ് കേന്ദ്ര ധനമന്ത്രി​ അരുൺ ജയറ്റ്​ലിയെന്ന്​ തോമസ്​ ​െഎസക്​. കേന്ദ്ര ബജറ്റിനെതിരെ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ കേരള ധനമന്ത്രിയുടെ വിമർശനം. കഴിഞ്ഞ വർഷം 3.2 ശതമാനമായിരുന്ന ധനകമ്മി 3.5 ശതമാനമാക്കി ഉയർത്തുക വഴി ധനമന്ത്രി സംസ്​ഥാനങ്ങളുടെ ധനാധികാരത്തിന്​ കൂച്ചു വിലങ്ങിടകുയാണ്​ ​ചെയ്​തതെന്നും ​െഎസക്​ കുറ്റപ്പെടുത്തി.

ഇതൊരു ചെലവ്​ ചുരുക്കൽ ബജറ്റാണ്​. ദേശീയ വരുമാനത്തി​​​​​​െൻറ 13.2 ശതമാനമായിരുന്ന സർകാർ ചെലവ്​ ബജറ്റിൽ 13 ശതമാനമായി താണിരിക്കുകയാണെന്നും മൂലധന ചെലവിൽ ഗണ്യമായ കുറവുണ്ടായെന്നും മന്ത്രി പറയുന്നു. ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള വകയിരുത്തലുകളിലും കുറവുണ്ടായതായി ​െഎസക്​ കൂട്ടിച്ചേർത്തു. 

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​​െൻറ പൂർണ്ണ രൂപം

ഗൌരവമായ ധനകാര്യപ്രതിസന്ധിയെ മറച്ചുപിടിക്കുന്നതിനുള്ള വിഫലശ്രമമാണ് അരുൺ ജെയ്റ്റ്ലിയുടെ ബജറ്റ്. ധനക്കമ്മി കഴിഞ്ഞ വർഷത്തെ 3.2 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി ഉയർന്നു. ഈ വർഷത്തെ കമ്മി ലക്ഷ്യം 3.0 ശതമാനമായിരുന്നു. യഥാർത്ഥത്തിൽ കമ്മി 2017-18ലേതിനേക്കാൾ വളരെ ഉയർന്നതാണ്. 3.5ൽ പിടിച്ചു നിർത്താൻ കഴിഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരികൾ വിൽക്കാൻ കഴിഞ്ഞതുകൊണ്ടാണ്.

72000 കോടിയുടെ ഓഹരി വിൽക്കുമെന്നു പറഞ്ഞിടത്താണ് വിസ്മയകരമായ ഈ കുതിച്ചു ചാട്ടമുണ്ടായത്. രഹസ്യം മറ്റൊന്നല്ല. എച്ച്പിസിഎല്ലിന്റെ സർക്കാർ ഓഹരികൾ ഏതാണ്ട് അമ്പതിനായിരം കോടിയ്ക്ക് ഓഎൻജിസി വാങ്ങിയതാണ്. ഇതിനുവേണ്ടി ഓഎൻജിസി കമ്പോളത്തിൽ നിന്ന് വായ്പയെടുത്തു. ഇടതുകാലിൽ നിന്ന് വലതുകാലിലേയ്ക്കുള്ള ഈ മന്തുമാറ്റം ആരെ ബോധ്യപ്പെടുത്താനാണ്?

ഇതൊരു ചെലവു ചുരുക്കൽ ബജറ്റാണ്. ദേശീയ വരുമാനത്തിന്റെ 13.2 ശതമാനമായിരുന്ന സർക്കാർ ചെലവ് ഈ ബജറ്റിൽ 13 ശതമാനമായി താണിരിക്കുകയാണ്. മൂലധനചെലവിലാണ് വലിയ ഇടിവുണ്ടായിട്ടുള്ളത്. 2016-17ലെ പുതുക്കിയ കണക്കു പ്രകാരം മൂലധനച്ചെലവിൽ വളർച്ചയുണ്ടായില്ലെന്നു മാത്രമല്ല, കേവലമായി കുറയുകയും ചെയ്തു.

ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള വകയിരുത്തലുകൾ കഴിഞ്ഞ വർഷം ദേശീയ വരുമാനത്തിന്റെ 1.96 ശതമാനമുണ്ടായിരുന്നത് ഈ വർഷത്തെ ബജറ്റിൽ 1.82 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. പക്ഷേ, ബജറ്റിന്റെ ഭാവം ഗ്രാമീണ സാമൂഹ്യമേഖലകളിൽ വലിയ വർദ്ധന വരുത്തിയെന്നാണ്.
ഡീമോണിറ്റൈസേഷന്റെ ഫലമായി നികുതി വരുമാനം കൂടിയെന്നു പറയുന്നത് വസ്തുതാപരമല്ല. ഏപ്രിൽ, ജനുവരി മാസങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഗ്രോസ് നികുതി 16.1 ശതമാനമാണ് വളർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നികുതിവളർച്ച 21 ശതമാനമായിരുന്നു.

ഈ ബജറ്റിന്റെ ഏറ്റവും പിന്തിരിപ്പൻ സ്വഭാവം, എഫ്ആർബിഎം റിവ്യൂ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചതാണ്. ഇന്ന്, ദേശീയ വരുമാനത്തിന്റെ ഏതാണ്ട് 49 ശതമാനമായിരിക്കുന്ന കടബാധ്യതകളെ 40 ശതമാനമായി ചുരുക്കുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനങ്ങളുടേത് ഇരുപതു ശതമാനമായും.

കേരളത്തിന്റെ കടബാധ്യതകൾ സംസ്ഥാന വരുമാനത്തിന്റെ ഏതാണ്ട് 30 ശതമാനം വരും. ഇത് ഇരുപതായി ചുരുക്കുക എന്നു പറഞ്ഞാൽ കേരളത്തിന്റെ കടമെടുപ്പ് ഇപ്പോഴത്തെ മൂന്നു ശതമാനത്തിൽനിന്ന് രണ്ടര ശതമാനമായെങ്കിലും ചുരുക്കണം. ഇത് സംസ്ഥാന സാമ്പത്തിക ഭരണത്തിന്റെ നട്ടെല്ലൊടിക്കും. ഒരുളുപ്പുമില്ലാതെ, ഈ വർഷത്തെ ധനക്കമ്മി യഥാർത്ഥത്തിൽ ഏതാണ്ട് 4 ശതമാനമായി ഉയരാൻ അനുവദിച്ച ധനമന്ത്രിയുടെ ലക്ഷ്യം, സംസ്ഥാനങ്ങളുടെ ധനാധികാരത്തിനു മേൽ കൂച്ചുവിലങ്ങിടലാണ്.

Full View
Tags:    
News Summary - Thomas Isaac on budget - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.