സാമ്പത്തിക വിദഗ്ധർക്കെതിരെ തോമസ് ഐസക്ക്


കോഴിക്കോട് : കേരളം കടക്കെണിയിലാണെന്ന് ചൂണ്ടിക്കാണിച്ച സാമ്പത്തിക വിർദഗ്ധർക്കെതിരെ മുൻ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക്. ഒരു മലയാള ദിനപത്രത്തിലും ചിന്തവാരികയിലും എഴുതിയ ലേഖനത്തിലാണ് അദ്ദേഹം സാമ്പത്തിക വദഗ്ധർക്കും കടക്കെണിയെക്കുറിച്ച് മുഖപ്രസംഗം എഴുതിയ പത്രങ്ങൾക്കുമെതിരെ ആഞ്ഞടിച്ചത്.

അത്ര നിഷ്കളങ്കമായ അഭ്യാസമല്ല കേരളത്തിലെ സാമ്പത്തിക പണ്ഡിതന്മാർ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.കെ.പി. കണ്ണൻ, ഡോ. ജോസ് സെബാസ്റ്റ്യൻ, ഡോ. കെ.ടി റാം മോഹൻ, ഡോ. ബി.എ പ്രകാശ് തുടങ്ങിയ അക്കാദമിക പണ്ഡിതരമാണ് തോമസ് ഐസക്കിന്റെ സാമ്പത്തിക നയത്തെയും കടംവാങ്ങി ശമ്പളവും പെൻഷനും നൽകുന്ന രീതിയെയും (മാധ്യമം ആഴ്ചപ്പതിപ്പിലെ ലേഖനത്തിലടക്കം)നിശിദമായി വിമർശിച്ചത്. കടം വർധിച്ചാൽ കേരളത്തിനും ശ്രീലങ്കയുടെ അനുഭവം ഉണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചു.

റിസർവ് ബാങ്കിന്റെ മാസികയിലും സംസ്ഥാനങ്ങളുടെ കടം സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ കടം-ജി.ഡി.പി തോത് 37 ശതമാമായി ഉയർന്നുവെന്നാണ് റസർവ് ബാങ്ക് മാസിയികയിൽ ചൂണ്ടിക്കാണിച്ചത്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ പഞ്ചാബും രാജസ്ഥാനും മാത്രമേയുള്ളു കേരളത്തിന് മുന്നിലുള്ളു. ഈ റിപ്പോർട്ടുകളെല്ലാം വഴി കേരളത്തിലിപ്പോൾ കടപ്പേടി കലശലായിക്കൊണ്ടിരിക്കുന്നുവെന്നാണ് തേമസ് ഐസക്ക് പറയുന്നത്.

കേരള സർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക ഉത്തേജക നടപടികളും കിഫ്ബിയുടെ ഭീമമായ നിക്ഷേപവും കാരണം കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗം വർധിക്കുമെന്നാണ് ഐസക്കിന്റെ പ്രതീക്ഷ. കേരളം മാത്രമല്ല ഇന്ത്യയിലെ ഒരു സംസ്ഥാനവും കടക്കെണിയിൽ ചെന്നുവീഴില്ലെന്നും ഐസക്ക് ഉറപ്പ് നൽകുന്നു.

കേളവും മറ്റ് സംസ്ഥാനങ്ങളും തമ്മിൽ ചില വ്യത്യാസമുണ്ട്. ഭൂരിപക്ഷം സംസ്ഥാനങ്ങളും വായ്പാ അവകാശം ഉപയോഗിച്ചിട്ടില്ല. എടുത്ത് വായ്പയിൽ ഏതാണ്ട് 1.5 ലക്ഷം കോടി ചെലവഴിക്കാതെ കേന്ദ്ര സർക്കാരിന് മടക്കി നൽകി. കേരളമാകട്ടെ അനുവദിച്ച് വായ്പ മുഴുവൻ എടുക്കുകയും ചെലവഴിക്കുകയും ചെയ്തു. അതിനാളാണ് നമ്മുടെ കടം കൂടിയതെന്നാണ് ഐസക്ക് അവകാശപ്പെടുന്നത്.

കടക്കെണിയിലാണ് കേരളം എന്ന പ്രചാരണത്തിന് പിന്നിൽ രഹസ്യ അജൻഡയുണ്ടെന്നും ഐസക്ക് എഴുതുന്നു. കേന്ദ്ര ധനകാര്യ കമ്മീഷന്റെ കടം - ജി.ഡി.പി സംബന്ധിച്ച മാർഗ നിർദേശങ്ങൾ നിർബന്ധമായി പാലിക്കേണ്ടവയല്ല. അവ നിർബന്ധിതമാക്കാനുള്ള കുൽസിത നീക്കം കേന്ദ്രം തുടങ്ങി. കടത്തോത് അടിയന്തരമായി 30 ശതമാനമായി താഴ്ത്തണമെന്നാണ് കേന്ദ്ര നിർദേശം. കടം- ജി.ഡി.പി തോത് 25 ശതമാനം ആക്കണമെന്ന് ധകാര്യ കമ്മീഷൻ ചെയർമാൻ എൻ.കെ.സിങ് അധ്യക്ഷനായുള്ള ധന ഉത്തരവാദിത്വ റിവ്യൂ കമ്മിറ്റിയും നിർദേശം നൽകി.

കടക്കെണിയെക്കുറിച്ച് ഭീതിയുണ്ടാക്കി കേന്ദ്ര നിബന്ധനകൾ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ നീക്കമാണ് നടക്കുന്നതെന്നാണ് ഐസക്കിന്റെ വിലയിരുത്തൽ. ഇക്കാര്യങ്ങളൊന്നും തിരിച്ചറിയാതെ കടക്കെണിയിൽ പരിഭ്രമിച്ച് സംസ്ഥാന അവകാശങ്ങളെ കവരുന്നതിന് കൂട്ടുനിൽക്കുകയാണ് വിമർശനം ഉയർത്തുന്ന സാമ്പത്തിക പണ്ഡിതരെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്. എന്നാൽ, തോമസ് ഐസക്ക് പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നാണ് സാമ്പത്തിക പണ്ഡിതന്മാരിൽ ഒരാൾ മാധ്യമത്തോട് പ്രതികരിച്ചത്. 

Tags:    
News Summary - Thomas Isaac against economists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.