കടത്തുന്ന സ്വർണത്തിൽ നല്ല പങ്കും കള്ളപ്പണം വെളുപ്പിക്കാനും തീ​വ്രവാദത്തിനും  ഉപയോഗിക്കുന്നു-തോമസ്​ ​െഎസക്​​

തിരുവനന്തപുരം: ഇന്ത്യയിലേക്ക്​ കൊണ്ടുവരുന്ന സ്വർണത്തിൽ നല്ലപങ്കും കള്ളപ്പണം വെളുപ്പിക്കാനോ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ്ങോ ആണെന്ന്​ മന്ത്രി ഡോ. തോമസ്​ ​െഎസക്​​. മുമ്പ് വിനിമയ നിരക്കിെല വ്യത്യാസത്തിൽനിന്ന്​ നേട്ടമുണ്ടാക്കാൻ സാധാരണ പ്രവാസി വരെ ഹവാല വഴി പണം അയക്കാറുണ്ടായിരുന്നു. ഇപ്പോൾ പരിഷ്കാരങ്ങളുടെ ഭാഗമായി രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞ് കമ്പോളനിരക്കും ഔദ്യോഗിക നിരക്കും തമ്മിൽ വലിയ വ്യത്യാസമില്ലാത്ത സ്ഥിതിയായി. ഇതോടെയാണ് സ്വർണ കള്ളക്കടത്തി​​െൻറ മുഖ്യലക്ഷ്യം കള്ളപ്പണം വെളുപ്പിക്കലായി മാറിയ​െതന്നും അദ്ദേഹം ഫേസ്​ബുക്ക്​ കുറിപ്പിൽ പറഞ്ഞു.

വിദേശത്താണ് കള്ളപ്പണത്തിൽ നല്ലപങ്കും സൂക്ഷിക്കുന്നത്. ഇത് നിയമപരമായ മാർഗങ്ങളിലൂടെ നാട്ടിലേക്ക്​ കൊണ്ടുവരാനാകില്ല. അവിടെയാണ് സ്വർണത്തി​​െൻറ റോൾ. വിദേശത്ത്​ ഡോളർ നൽകിയാൽ ആ വിലക്ക്​​ സ്വർണം കള്ളക്കടത്തുകാർ നാട്ടിൽ എത്തിച്ചുതരും. കള്ളപ്പണക്കാർ നല്ല മാർജിൻ കൊടുക്കാൻ എപ്പോഴും തയാറുമാണ്​. ഇറക്കുമതി തീരുവ സമീപകാലത്ത് വർധിപ്പിച്ചതോടെ ആഭരണശാലകൾ വലിയ തോതിൽ സ്വർണം കള്ളക്കടത്തായി കൊണ്ടുവരാനും തുടങ്ങി. അന്വേഷണം ഏജൻറുമാരെക്കുറിച്ചു മാത്രം പോരാ. ആർക്കുവേണ്ടിയാണ് കള്ളക്കടത്ത് നടത്തിയത് എന്നതിനെക്കുറിച്ച അന്വേഷണവും നിർണായകമാ​െണന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - thomas Isaac about gold smuggling -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.