രാജി രണ്ട്​ വർഷം കഴിഞ്ഞുണ്ടാകുമെന്ന്​ തോമസ്​ ചാണ്ടി

തിരുവനന്തപുരം: കായൽ കൈയേറ്റ ആരോപണവുമായി ബന്ധപ്പെട്ട്​ രാജിവെക്കില്ലെന്ന സൂചന നൽകി ഗതാഗത മന്ത്രി തോമസ്​ ചാണ്ടി. ഉടൻ രാജിവെക്കുമേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ രണ്ട്​ കൊല്ലം കഴിയു​േമ്പാൾ രാജിയുണ്ടാകുമെന്ന്​ പരിഹാസ രൂപത്തിൽ തോമസ്​ ചാണ്ടി മറുപടി നൽകി. രാജി വിഷയം ചർച്ച ചെയ്യുന്നതിനായി നിർണായക എൽ.ഡി.എഫ്​ യോഗം ഞായറാഴ്​ച നടക്കാനിരിക്കെയാണ്​ നിലപാട്​ വ്യക്​തമാക്കി തോമസ്​ ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്​.

കായൽ കൈയേറ്റ വിഷയത്തിൽ തോമസ്​ ചാണ്ടിയെ ഇനി പിന്തുണക്കേണ്ടെന്ന നിലപാടിലേക്ക്​ സി.പി.എമ്മും സി.പി.​െഎയും നേരത്തെ എത്തിയിരുന്നു. ഞായറാഴ്​ച നടക്കുന്ന എൽ.ഡി.എഫ്​ യോഗം തോമസ്​ ചാണ്ടിയുടെ രാജി സംബന്ധിച്ച്​ നിർണായക തീരുമാനമെടുക്കുമെന്നാണ്​ ഇരുപാർട്ടികളും അറിയിച്ചിരിക്കുന്നത്​.
 
കേസ്​ സംബന്ധിച്ച്​ അഡ്വക്കറ്റ്​ ജനറലി​​​െൻറ നിയമോപദേശം പുറത്ത്​ വന്നതോടെയാണ്​ തോമസ്​ ചാണ്ടിക്ക്​ മുന്നണിയിൽ നിന്നുളള പിന്തുണ കുറഞ്ഞത്​. കളക്​ടറുടെ റിപ്പോർട്ടിന്​ നിയമപരമായ സാധുതയുണ്ടെന്ന്​ എ.ജി നിയമോപദേശം നൽകിയെന്നാണ്​ സൂചന.

Tags:    
News Summary - Thomas chandy on land issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.