ഗൃഹപ്രവേശനത്തിന് ഒരുക്കം പൂർത്തിയായ വീട്ടിലേക്ക് തോമസ് സി. ഉമ്മന്‍റെ മൃതദേഹം എത്തി
തിരുവല്ല: കുവൈത്തിലെ തീ പിടിത്ത ദുരന്തത്തിൽ മരിച്ച മേപ്രാല്‍ ചിറയില്‍ മരോട്ടിമൂട്ടില്‍ തോമസ് സി. ഉമ്മന്‍റെ (ജോബി) മൃതദേഹം വീട്ടിലെത്തിച്ചു. തോമസും സഹോദരൻ ജേക്കബും ചേർന്ന് പണികഴിപ്പിച്ച മേപ്രാലിലെ പുതിയ വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്.
വെള്ളിയാഴ്ച ഉച്ചയോടെ തിരുവല്ലയിൽ എത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് പുതിയ വീട്ടിൽ എത്തിച്ചത്. വൻജനാവലിയാണ് നിറകണ്ണുകളുമായി തോമസിനെ ഒരു നോക്ക് കാണാനായി എത്തിച്ചേർന്നത്.
പ്രാർത്ഥന വേളകളിൽ വൈദികരുടെ കണ്ഡം പോലും ഇടറി. അഞ്ച് മിനിറ്റ് നേരം ഇവിടെ വെച്ച മൃതദേഹം പിന്നീട് നടവഴി മാത്രമുള്ള കുടുംബ വീട്ടിലേക്ക് കൊണ്ടുവന്നു. തോമസിന്‍റെ മൃതദേഹം എത്തുന്നതും കാത്ത് ഇവിടെയും വൻ ജനക്കൂട്ടം ഉണ്ടായിരുന്നു.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷക്ക് ശേഷം മേപ്രാല്‍ സെന്‍റ് ജോണ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.