അമൽജിത്തിന്‍റെ ആരോപണം നിഷേധിച്ച്​ തൊടുപുഴ പൊലീസ്

തൊടുപുഴ: തിരുവനന്തപുരത്ത്​ വെങ്ങാനൂർ സ്വദേശിയായ അമൽജിത്ത്​ എന്ന യുവാവ്​ പൊലീസിനെ വിളിച്ച്​ അറിയിച്ചശേഷം തൂങ്ങിമരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച്​ തൊടുപുഴ പൊലീസ്​. തൊടുപുഴ പൊലീസ്​ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചതിനാൽ​ ജീവനൊടുക്കുകയാണെന്ന്​ യുവാവ്​ വിഴിഞ്ഞം സ്​റ്റേഷനിലേക്ക്​ വിളിച്ച്​ അറിയിച്ചിരുന്നു.

തൊടുപുഴ സ്വദേശിയായ യുവതിയുമായി അമൽജിത്ത്​ പ്രണയത്തിലായിരുന്നു എന്നും തൊടുപുഴ അഞ്ചിരിയിലുള്ള വീട്ടിലെത്തി അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ്​ കഴിഞ്ഞ വർഷം ഏപ്രിൽ 13ന്​ ഇയാൾക്കെതിരെ കേസെടുത്തതെന്നും​ തൊടുപുഴ പൊലീസ്​ പറഞ്ഞു. ​കേസ്​ കോടതിയുടെ പരിഗണനയിലാണ്.

റിമാൻഡിൽ കഴിയവെ അമൽജിത്ത് കോട്ടയം മെഡിക്കൽ കോളജിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സ തേടിയിരുന്നു. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരമാണ് ചികിത്സക്ക്​ അയച്ചത്. ഇക്കാര്യം സൂചിപ്പിച്ച് ജയിൽ സൂപ്രണ്ടിന് കത്ത് നൽകിയിരുന്നതായും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Thodupuzha police denied Amaljith's allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.