തൊടുപുഴ: കൊല്ലപ്പെട്ട കൃഷ്ണൻ ഒരാക്രമണം ഭയപ്പെട്ടിരുന്നുവെന്നും ഇക്കാരണത്താൽ വീട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നുവെന്നും വിവരം. ഇതേ ആയുധങ്ങൾ കൃഷ്ണനും കുടുംബാംഗങ്ങൾക്കുെമതിരെ കൊലയാളികൾ പ്രയോഗിച്ചതായും സൂചനയുണ്ട്. കൃഷ്ണെൻറ വീട്ടിലെ എല്ലാ മുറികളിലും ഏതെങ്കിലും തരത്തിലുള്ള മൂർച്ചയേറിയ ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണന് ആയുധങ്ങൾ നിർമിച്ച് നൽകിയതായി വെൺമണിയിലെ കൊല്ലപ്പണിക്കാരനെ ചോദ്യം ചെയ്തപ്പോൾ മൊഴി നൽകി.
എന്നാൽ, എന്താവശ്യത്തിനായിരുന്നു ഇതെന്ന ചോദ്യത്തിന് അറിയില്ലെന്നാണ് മറുപടി നൽകിയത്. കൃഷ്ണൻ ആരെയോ ഭയന്നിരുന്നു എന്നതിെൻറ സൂചനയാണ് ഇതെന്ന നിഗമനത്തിലാണ് പൊലീസ്. കൊലക്ക് ഉപയോഗിെച്ചന്ന് കരുതുന്ന കത്തിയും ചുറ്റികയും ഇവരുടെ വീട്ടിൽതന്നെ ഉപയോഗിച്ചിരുന്നതാണ്. വീട്ടിൽനിന്ന് ഇരുമ്പുവടിയും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം, കൃഷ്ണെൻറ മകൾ ആർഷയും ആരെയോ ഭയപ്പെട്ടിരുന്നതായി സുഹൃത്തുക്കളും പറയുന്നു. പലപ്പോഴും ഇതേക്കുറിച്ച് ചോദിക്കുേമ്പാൾ പിന്നെ പറയാം എന്ന് പറഞ്ഞിട്ടുണ്ട്. ആർഷ ക്ലാസിലിരുന്ന് പലവട്ടം കരഞ്ഞതായും സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അന്വേഷണത്തിന് ആശ്രയം സ്പെക്ട്ര
തൊടുപുഴ: മുണ്ടൻമുടി കൂട്ടക്കൊല അന്വേഷണത്തിന് പൊലീസ് ഉപയോഗിക്കുന്നത് സ്പെക്ട്ര എന്ന നൂതന സംവിധാനവും. മൊബൈൽ ഫോണിലൂടെയുള്ള ആശയവിനിമയങ്ങൾ കണ്ടെത്താൻ സംസ്ഥാന പൊലീസ് ഉപയോഗിക്കുന്നതാണ് സ്പെക്ട്ര. ജില്ല സൈബർ സെല്ലാണ് സ്പെക്ട്ര എത്തിച്ച് കേസ് അന്വേഷിക്കുന്നത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തതും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്.
കൊല്ലപ്പെട്ട കൃഷ്ണൻ, സുശീല, ആർഷ, അർജുൻ എന്നിവരുടെ ഫോൺ കാളുകൾ പൊലീസ് കണ്ടെടുത്തിരുന്നു. കൃഷ്ണൻ നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങളാണ് ഇപ്പോൾ ശേഖരിക്കന്നത്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. ഇടുക്കി ഡോഗ് സ്ക്വാഡിൽനിന്ന് സ്വീറ്റി എന്ന നായും വീടും പരിസരങ്ങളും പരിശോധിച്ചിരുന്നു.
നിധി വാഗ്ദാനം ചെയ്ത് കൃഷ്ണൻ പണംപറ്റിയതായി സൂചന
തൊടുപുഴ: നിധി കണ്ടെത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽനിന്ന് കൃഷ്ണൻ പണംപറ്റിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇതിനായി വൻ തുക വാങ്ങിയ ഇയാൾ ആഭിചാരക്രിയയും നടത്തിയിരുന്നു. അതിനിടെ കൊല്ലപ്പെട്ട കൃഷ്ണൻ നിരന്തരം സിമ്മും ഫോണും മാറ്റി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. വിഗ്രഹം സംഘടിപ്പിച്ച് കൊടുക്കാമെന്ന് പറഞ്ഞ് തേനിയിലെ അജ്ഞാത കേന്ദ്രത്തിൽനിന്ന് വൻ തുക തട്ടിയെടുത്തതായി വിവരമുണ്ട്. ഇറിഡിയം, റൈസ് പുള്ളർ, ഇരുതലമൂരി എന്നിവ വീട്ടിൽെവച്ചാൽ സമ്പത്ത് വരുമെന്ന് ധരിപ്പിച്ചും ഇവ എത്തിച്ച് നല്കാമെന്ന് പറഞ്ഞും പലരിൽനിന്നും കൃഷ്ണൻ പണം വാങ്ങിയതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.