ഏഴു വയസുകാരൻെറ കൊല: അമ്മക്കെതിരെ കേസെടുക്കാൻ നിർദേശം

തൊടുപുഴ: കുമാരമംഗലത്തെ ഏഴു വയസ്സുകാര​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട‌് അമ്മക്കെതിരെ കേസെടുക്കാൻ ഇടുക്കി ജില്ല ശിശുക്ഷേമ സമിതി ഉത്തരവിട്ടു. കുട്ടികൾക്ക‌് എതിരായ ക്രൂരതക്ക്​ ജുവനൈൽ ജസ‌്റ്റിസ‌് ആക‌്ട‌് 75 വകുപ്പ്​ പ്ര കാരം കേസെടുക്കാനാണ‌് നിർദേശം​. മരിച്ച കുട്ടിയുടെ സഹോദര​​െൻറ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ തീരുമാനം.

അമ് മയുടെ ആൺസുഹൃത്തി​​െൻറ മർദന​ത്തിൽ​ തലക്ക്​ ഗുരുതര പരിക്കേറ്റ ഏഴു വയസ്സുകാരൻ ഏപ്രിൽ ആറിനാണ്​ മരിച്ചത്​. സംഭവത് തിൽ കൊലക്കുറ്റം ചുമത്തി പ്രതി അരുൺ ആനന്ദിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തെങ്കിലും അമ്മയെ പ്രധാന സാക്ഷിയാക്കാനായിരുന്നു നീക്കം. അതിനിടെയാണ്​ ശിശുക്ഷേമ സമിതി അമ്മക്കെതിരെ കേസെടുക്കാൻ നിർദേശിച്ചിട്ടുള്ളത്​. ഇത്​ സംബന്ധിച്ച്​ അന്തിമ തീരുമാനമെടുക്കേണ്ടത്​ പൊലീസാണെന്ന്​ സമിതി ചെയർമാൻ ജോസഫ്​ അഗസ്​റ്റിൻ ‘മാധ്യമ’ത്തോട്​ പറഞ്ഞു.

അതിക്രമം പുറത്തുവന്നതിനെ തുടർന്ന‌് ചൈൽഡ‌് പ്രൊട്ടക‌്ഷൻ യൂനിറ്റുകളോട‌് ഇതേക്കുറിച്ച‌് അന്വേഷിച്ച‌് റിപ്പോർട്ട‌് നൽകാൻ നിർദേശിച്ചിരുന്നു. രണ്ടു യൂനിറ്റും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ‌് നിർദേശ​െമന്നും ജോസഫ‌് അഗസ‌്റ്റ്യൻ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ യുവതിയുടെ ഭാഗത്ത്​ വീഴ‌്ചയുണ്ടായിട്ടു​ണ്ടെന്നാണ്​ കണ്ടെത്തിയത്​​.

അതിനിടെ, ഏഴുവയസ്സുകാരൻെറ അനുജനെ പിതൃവീട്ടുകാർക്ക‌് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടുമായി അമ്മൂമ്മ തിങ്കളാഴ്​ച രംഗത്ത്​ വന്നത്​ നാടകീയ രംഗങ്ങൾക്ക്​ ഇടയാക്കി. ഒടുവിൽ ജില്ല ശിശുക്ഷേമ സമിതി ഇടപെട്ട‌് പൊലീസ്​ സഹായത്തോടെ കുട്ടിയെ ഏറ്റെടുത്ത‌് പിതൃവീട്ടുകാർക്ക‌് കൈമാറി. മേയ‌് ആറുമുതൽ ഒരു മാസത്തേക്ക്​ പിതൃവീട്ടുകാർക്ക‌് കുട്ടിയെ കൈമാറി കഴിഞ്ഞ ദിവസമാണ‌് ശിശുക്ഷേമ സമിതി ഉത്തരവിട്ടത‌്.

എന്നാൽ, തിങ്കളാഴ‌്ച അമ്മൂമ്മ ഹൈകോടതി അഭിഭാഷകനുമായെത്തി കുട്ടിയെ വിട്ടുനൽകാനാവില്ലെന്ന‌് അറിയിക്കുകയായിരുന്നു. ഇതോടെ കുട്ടിയെ അമ്മയുടെ വീട്ടിൽനിന്ന്​ കൂട്ടിക്കൊണ്ടുവന്ന‌് ഹാജരാക്കാൻ കരിമണ്ണൂർ പൊലീസിന‌ു കമ്മിറ്റി ചെയർമാൻ നിർദേശം നൽകി. കരിമണ്ണൂർ പൊലീസ‌് ഉടുമ്പന്നൂരിലെ വീട്ടിലെത്തി അമ്മൂമ്മയോടൊപ്പം കുട്ടിയെ കമ്മിറ്റി ചെയർമാന‌് മുന്നിൽ ഹാജരാക്കി. തുടർന്ന‌് പിതൃവീട്ടുകാർക്ക‌് കുട്ടിയെ വിട്ടുനൽകി. ഏഴുവയസ്സുകാരൻ മരിച്ചതോടെയാണ‌് ഇളയകുട്ടിയെ വിട്ടുകിട്ടണമെന്ന‌് ആവശ്യപ്പെട്ട‌് അച്ഛ​​െൻറ വീട്ടുകാർ ശിശുക്ഷേമ സമിതിയെ സമീപിച്ചത‌്. പിതൃവീട്ടുകാർക്കൊപ്പമാണെങ്കിലും ആവശ്യപ്പെടുന്ന പക്ഷം തൊടുപുഴയിൽ അമ്മൂമ്മക്ക്​ കാണാൻ സൗകര്യം ഒരുക്കണമെന്നും സമിതി നിർദേശിച്ചിരുന്നു. അമ്മക്കെതിരെ ​കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥനായ തൊടുപുഴ ഡിവൈ.എസ്​.പി കെ.പി. ജോസ്​ പറഞ്ഞു.

Tags:    
News Summary - thodupuzha boy attack- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.