തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ. കുട്ടിയുടെ അമ്മയുടെ സു ഹൃത്തായ അരുൺ ആനന്ദിനെയാണ് ഇടുക്കി കോടതി രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. ഏഴു വയസ്സുകാരന്‍ ലൈംഗികമായും പീഡ ിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി.
പ്രതി കഞ്ചാവ് ഉപയോഗ ിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കുട്ടിയെ ആക്രമിച്ചെന്ന് ആദ്യം സമ്മതിക്കാതിരുന്ന പ്രതി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, ഏഴ് വയസ്സുകാരന്‍റെ ചികിത്സ തുടരുമെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ സംഘം അറിയിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ചതായി പൂര്‍ണമായും പറയാറായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുട്ടി ചികിൽസയിൽ കഴിയുന്നത്.
രക്തസമ്മര്‍ദ്ദത്തില്‍ അടിക്കടി മാറ്റമുണ്ടാകുന്നതായും വിദഗ്ധ സംഘം അറിയിച്ചു. 48 മണിക്കൂറായി വെന്‍റിലേറ്ററിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. വെന്‍റിലേറ്ററിൽ നിന്നും കുട്ടിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെഡിക്കൽ ബോർഡ് രൂപീകരിച്ച ശേഷം തീരുമാനിക്കും.
സംഭവം നടന്ന ബുധനാഴ്ച അർധരാത്രി അരുണും കുട്ടികളുടെ മാതാവും കൂടി തൊടുപുഴയിൽ ഭക്ഷണം കഴിക്കാൻ പോയി. പുലർച്ചെ മൂന്നോടെയാണ് ഇവർ തിരിച്ചെത്തിയത്. ഭക്ഷണം കഴിക്കാതെ ഉറങ്ങിയതിനാൽ കുട്ടികളെ വിളിച്ചെഴുന്നേൽപിച്ചു. അതിനിടെ ഇളയകുട്ടി ഉറക്കത്തിൽ മൂത്രമൊഴിച്ചതുകണ്ട് അരുൺ ദേഷ്യപ്പെട്ടു. കട്ടിലിൽ കിടന്നുറങ്ങിയ മൂത്തകുട്ടിയെ തൊഴിച്ചു താഴെയിട്ടു. ഇളയകുട്ടിയെ എന്തുകൊണ്ട് വിളിച്ചു കൊണ്ടു പോയി മൂത്രമൊഴിപ്പിച്ചില്ല എന്ന് ചോദിച്ചായിരുന്നു മർദനം.
നിലവിളിച്ച കുട്ടിയെ ഇരുകൈകളിലും തൂക്കിയെടുത്ത് ഭിത്തിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. ഷെൽഫിന്റെ മൂലയിലും ഭിത്തിയിലും ഇടിച്ച് നിലംപൊത്തിയ കുട്ടിയുടെ തലയോട്ടി പൊട്ടി. പിന്നീട് എഴുന്നേൽപിച്ച് ഭിത്തിയിൽ തലചേർത്ത് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ദേഷ്യം അടങ്ങുംവരെ തല്ലിച്ചതക്കുകയും െചയ്തു. ഇടക്ക് കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. അതിനിടെ, തടസ്സം പിടിക്കാനെത്തിയ മാതാവിന്‍റെ മുഖത്ത് പ്രതി ഇടിക്കുകയും ചെയ്തു.
അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് മാതാവ് കരഞ്ഞ് പറഞ്ഞതിനെ തുടർന്നാണ് അരുൺ സമ്മതിച്ചത്. മുറിക്കുള്ളിലെ രക്തം കഴുകി വൃത്തിയാക്കിയ ശേഷമാണ് രണ്ടുപേരും കാറിൽ പരിക്കേറ്റ കുട്ടിയുമായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.