ഈ വര്‍ഷത്തെ ഹജ്ജ് തീർഥാടനം മെയ് 10 മുതൽ

കൊണ്ടോട്ടി: കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ മെയ് 10 മുതല്‍ ജിദ്ദയിലേക്ക് യാത്ര തിരിക്കും. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ആദ്യ തീര്‍ഥാടക സംഘവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മെയ് 10ന് പുലര്‍ച്ചെ 1.10ന് യാത്ര തിരിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മെയ് 11 ന് പുലര്‍ച്ചെ നാലിനും കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മെയ് 16ന് വൈകുന്നേരം 5.55നുമാണ് സര്‍വീസുകള്‍.

കൊച്ചിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സും കണ്ണൂര്‍, കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന കമ്പനിയുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 31ഉം കണ്ണൂരില്‍ നിന്ന് 29ഉം കൊച്ചിയില്‍ നിന്ന് 21 വിമാന സര്‍വീസുകളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കരിപ്പൂരില്‍ നിന്നുള്ള ആദ്യ സംഘത്തില്‍ 177 തീര്‍ഥാടകര്‍ യാത്രയാകും. കരിപ്പൂർ സര്‍വീസുകള്‍ മെയ് 22 വരേയും കണ്ണൂരില്‍ നിന്ന് മെയ് 29 വരേയുമാണ്. കൊച്ചി സര്‍വ്വീസുകള്‍ മെയ് 30ന് പൂര്‍ത്തിയാകും. ആവശ്യമായ ഘട്ടങ്ങളില്‍ അധിക സര്‍വീസുകളും ഏര്‍പ്പെടുത്തും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 15,870 തീര്‍ഥാടകരാണ് ഇത്തവണ പോകുന്നത്. ഇതില്‍ 24 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്രങ്ങള്‍ വഴിയാണ് യാത്രയാകുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏഴ് പേരുള്‍പ്പെടെ 5393 പേരാണ് കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് യാത്രയാകുക. കൊച്ചിയില്‍ നിന്ന് 5990 പേര്‍ യാത്രയാകും. ഇതില്‍ 310 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മറ്റ് സംസ്ഥാനങ്ങളിലെ 31 പേരടക്കം 4811 പേരാണ് കണ്ണൂരില്‍ നിന്ന് യാത്രയാകുക.

Tags:    
News Summary - This year's Hajj pilgrimage begins on May 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.