Posted On
date_range Updated On
date_range ഇതു നിന്‍റേയും ഇടമാണ് ഭാവന, സ്വാഗതം ചെയ്ത് പാർവതി തിരുവോത്ത്
കോഴിക്കോട്: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ ഭാവനയെ ആശംസകളും അഭിനനന്ദങ്ങളും കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. എന്നും ഭാവനക്കൊപ്പം നിന്ന പ്രിയ സുഹൃത്തും നടിയുമായ പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാമിൽ ചലച്ചിത്ര മേളയിൽ ഭാവന എത്തുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.
ഇത് നിന്റെ ഇടമാണ്. നിന്റെ കഥ എന്ന് കുറിച്ചുകൊണ്ടാണ് പാർവതി വീഡിയോ പങ്കുവച്ചത്. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, ഗീതു മോഹൻദാസ് തുടങ്ങിയവരും ഭാവനയുടെ വിഡിയോ പങ്കുവെച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്നാണ് അഭിസംബോധന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.