അക്രമം അഴിച്ചുവിട്ട് ആരോപണം ഇല്ലാതാക്കാമെന്നത് പിണറായിയുടെ വ്യാമോഹം -തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചാലും പൊലീസിനെയും സി.പി.എമ്മിനെയും ഉപയോഗിച്ച്​ എത്ര വലിയ ഗുണ്ടായിസം അഴിച്ചുവിട്ടാലും സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ ഇല്ലാതാക്കാമെന്നത് പിണറായി വിജയന്‍റെ വ്യാമോഹം മാത്രമാണെന്ന് കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കുകയും കഴിഞ്ഞദിവസം നഗരത്തിൽ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു.

എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, മാണി സി.കാപ്പൻ, യു.ഡി.എഫ് ജില്ല കൺവീനർ ജോസി സെബാസ്റ്റ്യൻ, കെ.സി. ജോസഫ്, പി.സി. തോമസ്, സലീം പി.മാത്യു, ടോമി കല്ലാനി, പി.എം. സലിം, തമ്പി ചന്ദ്രൻ, വി.ജെ. ലാലി, ഫിലിപ് ജോസഫ്, പ്രിൻസ് ലൂക്കോസ്, ജോഷി ഫിലിപ്, അജീസ് ബെൻ മാത്യു, അജിത് മുതിരമല, ജി. ഗോപകുമാർ, മോഹൻ കെ.നായർ, സിബി കൊല്ലാട്, കുര്യൻ പി.കുര്യൻ, തോമസ് കല്ലാടൻ, എസ്. രാജീവ്, മാത്തുക്കുട്ടി പ്ലാത്താനം തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Thiruvanchoor Radhakrishnan react to Rahul Gandhi Wayanad office attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.