ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തി ലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഭിഭാഷകനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളുമായി ഡയറക്ടേററ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ് വിഭാഗം(ഡി.ആര്.ഐ). തിരുവനന്തപുരം ബാറിലെ അഭിഭാഷകനായ കഴക്കൂട്ടം സ്വദേശി ബിജു മനോഹറിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇയാൾ ജില്ല വിട്ട് പോയിട്ടിെല്ലന്ന് കെണ്ടത്തിയിട്ടുണ്ട്. കീഴടങ്ങിയേക്കുമെന്ന സൂചനകളും ഡി.ആര്.ഐക്ക് ലഭിച്ചിട്ടുണ്ട്.
വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇയാളുടെ കൂട്ടാളികളെയും വലയിലാക്കാനുള്ള ശ്രമത്തിലാണ് ഡി.ആര്.ഐ.
കഴിഞ്ഞദിവസം പിടിയിലായ ഭാര്യ വിനീതയില്നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകന് പോകുന്ന സ്ഥലങ്ങളില്‍ ഡി.ആര്.ഐ സംഘം രഹസ്യപരിശോധനകള്‍ നടത്തിയെങ്കിലും കെണ്ടത്താന്‍ കഴിഞ്ഞില്ല. വിനീത റിമാൻറിലാണ്. തിരുവനന്തപുരം ജില്ലയുടെ വിവിധഭാഗങ്ങളില്‍ ബിനാമികളെ ഉപയോഗിച്ച് അഭിഭാഷകന് കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നാണ് ഡി.ആര്.ഐക്ക് ലഭിച്ച വിവരം.
തിങ്കളാഴ്ച ഒമാനില്‍നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനായ തിരുമല സ്വദേശി സുനില്‍കുമാറിെൻറ (41) പക്കല്‍നിന്നാണ് 25 കിലോ സ്വര്‍ണം ഡി.ആര്.ഐ പിടികൂടിയത്. ഇയ്യാള്ക്കൊപ്പമുണ്ടായിരുന്ന കഴക്കൂട്ടം സ്വദേശിനി സെറീനയെയും വിമാനത്താവളത്തില്‍നിന്ന് ഡി.ആര്.ഐ സംഘം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.