‘കോവിഡിന് മുമ്പേ ജനങ്ങളെ ദാരിദ്ര്യം കൊല്ലും’;കലക്​ടറുടെ എഫ്​.ബി പേജിൽ പ്രതിഷേധം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ നഗരത്തിൽ ലോക്​ഡൗൺ നീട്ടിയ ജില്ല ഭരണകൂടത്തി​െൻറ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ജനം. തിരുവനന്തപുരം  ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസ‍യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ലോക്​ഡൗൺ നീട്ടിക്കൊണ്ടുള്ള കലക്ടറുടെ വീഡിയോക്ക് താഴെ അഭിപ്രായ പ്രകടനവുമായി നൂറുകണക്കിനാളുകൾ എത്തിയത്.

ജില്ലയിലെ രണ്ടിടങ്ങളിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നഗരത്തിൽ മാത്രമല്ല ജില്ലമൊത്തം സമ്പൂർണ ലോക്​ഡൗണിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടപ്പോൾ മാസങ്ങളായി തുടരുന്ന തൊഴിൽ നിഷേധത്തിലുള്ള പ്രതിഷേധമാണ് ചിലർ ഉയർത്തിയത്.

‘കോവിഡിനൊപ്പം ജീവിക്കാൻ ജനങ്ങളെ സജ്ജരാക്കുകയാണ് വേണ്ടത് .കേരളത്തിനെക്കാൾ വലിപ്പം കുറഞ്ഞതും ജനസാന്ദ്രത ഏറിയതുമായ പല രാജ്യങ്ങളും ഈ ആശയത്തിൽ ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടു വന്നിരിക്കുന്നു. നമ്മുടെ നാട്ടിൽ ദൈനംദിന തൊഴിലിൽ ഏർപ്പെട്ടു ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നവർ ധാരാളമുണ്ട്. ലോക്​ഡൗണിലൂടെ എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ വാടക വീടുകളിൽ താമസിക്കുന്നവർ വരുമാനം ഇല്ലാതെ എങ്ങനെ വീട്ടുവാടക കൊടുക്കും ? ഏതെങ്കിലും സ്കൂളുകൾ ഫീസിൽ ഇളവ് കൊടുത്തിട്ടുണ്ടോ ?. ലോക്​ഡൗൺ ആഹ്വാനം ചെയ്യുന്ന ആളുകൾ ഇതിനായി എന്തെങ്കിലും പദ്ധതി നടപ്പിലാക്കുന്നുണ്ടോ.’-സാബു അഞ്ചുപാറയിൽ ചോദിക്കുന്നു. 

കോവിഡ് മൂലം നാല് മാസമായി ജോലിയില്ലാെത വീട്ടിലിരിക്കുകയാണെന്നും ഒരാളുടെ വരുമാനംകൊണ്ട്​ ജീവിക്കുന്നവർ എങ്ങനെ വീട്ടുവാടകയും കൊടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നുമായിരുന്നു ലക്ഷ്​മി മധുസൂദനൻ ചോദിച്ചത്. 

ലോക്​ഡൗണിലൂടെ ഭരണകൂടം കൊല്ലുന്നത് ഇടത്തരം കുടുംബങ്ങളെയാണെന്നും കോവിഡിന് മുമ്പേ ദാരിദ്ര്യം പലരുടെയും ജീവനെടുക്കുമെന്നും പലരും കലക്ടർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ലോക്​ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നും ജില്ലമുഴുവൻ ലോക്​ഡൗൺ പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്. ഈ മാസം 28വരെയാണ് നഗരത്തിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - Thiruvananthapuram under triple lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.