മേയർ ബ്രോയ്​ക്ക് ‘സ്നേഹഭാരമായി’ മുക്കത്തുകാരുടെ കോഴിക്കോടൻ ഹൽവ

തിരുവനന്തപുരം: പ്രളയകാലത്ത് ടൺകണക്കിന് സാധനങ്ങൾ വടക്കൻകേരളത്തിലേക്ക് കയറ്റിവിടാൻ നേതൃത്വം നൽകിയ തലസ്ഥാനത്ത ി​െൻറ മേയർ ബ്രോയ്​ക്ക് ‘ടൺ കണക്കിന്’ സ്നേഹം തിരികെകൊടുത്ത് കോഴിക്കോട്ടുകാർ. കോര്‍പറേഷന്‍ കോഴിക്കോട്ടേക ്ക് അയച്ച ലോറി മടങ്ങിവന്നപ്പോള്‍ അവിടെനിന്ന് കൊടുത്തയച്ച സ്നേഹസമ്മാനത്തെക്കുറിച്ച് ത​​െൻറ ഫേസ്ബുക്കിലൂടെയാണ് മേയർ വി.കെ. പ്രശാന്ത് അറിയിച്ചത്​.

പ്രശസ്തമായ കോഴിക്കോടന്‍ ഹല്‍വയാണ് മുക്കം പഞ്ചായത്തിൽ നിന്നുള്ളവർ മേയർക്കായി കൊടുത്തയച്ചത്. സ്നേഹത്തിന് ഇത്ര മധുരമോ? എന്ന തലക്കെട്ടോടുകൂടിയാണ് മേയർ ഹൽവക്കഷണങ്ങളുടെ ചിത്രം ഫേസ്ബുക്ക് പേജിൽ പോസ്​റ്റ്​ ചെയ്തത്. ‘ഞങ്ങൾ കയറ്റിയയച്ച സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന്, സ്നേഹത്തി​െൻറ ഭാരം’എന്നും മേയർ കുറിച്ചു. ഒമ്പത് ദിവസത്തിനുള്ളിൽ 85 ലോഡ് സാധനങ്ങളാണ് നഗരസഭയിൽനിന്ന്​ ദുരിതബാധിത മേഖലകളിലേക്ക് കയറ്റിയയച്ചത്. മേയറുടെ നേതൃത്വത്തിൽ രാപ്പകലില്ലാതെ ഒരുകൂട്ടം യുവാക്കളാണ് കലക്​ഷൻ സ​െൻററിൽ പ്രവർത്തിച്ചത്.

രാപ്പകലില്ലാതെയുള്ള പ്രവർത്തനത്തെതുടർന്ന് സൈനസൈറ്റിസ് ബാധിച്ച മേയർ വി.കെ. പ്രശാന്ത് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, നിലമ്പൂരിലേക്ക് നഗരസഭയുടെ 50അംഗ സംഘം ഞായറാഴ്ച യാത്രതിരിക്കും. നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ പ്രത്യേക അഭ്യർഥനപ്രകാരമാണ് സംഘം പുറപ്പെടുന്നത്.
Tags:    
News Summary - thiruvananthapuram mayor about malabar fb post-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.