തിരുവനന്തപുരം സി.എസ്.ഐ സഭാ ആസ്ഥാനം അടക്കം മൂന്നിടത്ത് ഇ.ഡി റെയ്ഡ്

തിരുവനന്തപുരം: സി.എസ്.ഐ സഭയുടെ ദക്ഷിണ മഹായിടവക ആസ്ഥാനം അടക്കം മൂന്നിടത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) റെയ്ഡ്. പാളയം എൽ.എം.എസ് ആസ്ഥാനം, കഴക്കൂട്ടത്തെ ഗാന്ധിപുരം, കളയിക്കാവിളക്ക് സമീപമുള്ള ചെറിയവിള എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

സി.എസ്.ഐ സഭയുടെ പല ഇടപാടുകൾ അഴിമതി ആരോപണങ്ങൾക്കും വാർത്തകൾക്കും വഴിവെച്ചിരുന്നു. സഭയുടെ കീഴിലുള്ള കാരകോണം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട തലവരി വിവാദം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Thiruvananthapuram CSI Sabha headquarters including ED raid at three places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.