കൊച്ചി: തിരുവനന്തപുരം-ചേർത്തല, കുറ്റിപ്പുറം--കണ്ണൂർ റോഡുകളുടെ പദവി സംബന്ധിച്ച ഹൈകോടതിയുടെ തീർപ്പിന് കാരണമായത് പൊതുമരാമത്ത് വകുപ്പ് നൽകിയ സത്യവാങ്മൂലം. ഇരുറോഡും ദേശീയപാത അല്ലാതാക്കി വിജ്ഞാപനം വന്നിട്ടുണ്ടെന്ന നിഗമനത്തിന് അറുതിവരുത്തിയത് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ആശ തോമസ് നൽകിയ സത്യവാങ്മൂലമാണ്.
ദേശീയപാത പദവികൂടി കണക്കിലെടുത്ത് മദ്യശാലകൾക്കുള്ള അപേക്ഷകൾ പരിഗണിക്കണമെന്ന മുൻ ഉത്തരവ് തിരുത്തി മദ്യശാലകൾക്ക് അനുമതി നൽകരുതെന്ന് കോടതി ഉത്തരവിട്ടത് ഇൗ റോഡുകൾക്ക് ദേശീയപാത പദവിയുണ്ടെന്ന് വ്യക്തത വന്നതോടെയാണ്. ഇരുപാതയും ദേശീയപാത തന്നെയാണെന്നതിൽ സംശയമില്ലെന്നായിരുന്നു പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. ദേശീയപാത നിയമത്തിെൻറ അഞ്ചാം വകുപ്പനുസരിച്ച് ദേശീയപാതകളുടെ വികസനത്തിനും അറ്റകുറ്റപ്പണിക്കുമായി സംസ്ഥാന സർക്കാറിനും ദേശീയപാത അതോറിറ്റിക്കും നിർദേശം നൽകാൻ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കുന്നുണ്ട്.
കണ്ണൂർ--വെങ്ങളം-കുറ്റിപ്പുറം പാതയും ചേർത്തല-ഓച്ചിറ-തിരുവനന്തപുരം പാതയും ദേശീയപാത നിയമത്തിലെ ഷെഡ്യൂൾ രണ്ടനുസരിച്ച് ദേശീയപാത തന്നെയാണ്. ഇതുപോലെ 2017 ജനുവരി ഒന്നിലെ സ്ഥിതിയനുസരിച്ച് രണ്ട് പാതയുടെയും അറ്റകുറ്റപ്പണിയുടെ ചുമതല സംസ്ഥാന സർക്കാറിനാണ്. ഇത്തരത്തിൽ പാതകളുടെ വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന സർക്കാറിന് കേന്ദ്രം ഇ-മെയിലിൽ അയക്കാറുണ്ട്.
കേന്ദ്ര സർക്കാറിെൻറ വെബ്സൈറ്റിൽനിന്നും വിവരങ്ങൾ ലഭ്യമാണ്. ചേർത്തല-തിരുവനന്തപുരം േറാഡിെൻറ പദവി വ്യക്തമാക്കാൻ മേയ് 30ന് തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമീഷണർ അപേക്ഷ നൽകിയിരുന്നു. കണ്ണൂർ-കുറ്റിപ്പുറം -പാത സംബന്ധിച്ച് കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണറും അപേക്ഷ നൽകി. ആദ്യത്തേതിന് മറുപടി നൽകിയെങ്കിലും രണ്ടാമത്തേതിന് മറുപടി നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.