Posted On
date_range Updated On
date_range തിരുവനന്തപുരത്ത് സദാചാരകേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി എം.ഡി.എം.എയുമായി പിടിയിൽ
തിരുവനന്തപുരം: സദാചാരകേസിൽ ജാമ്യത്തിലറങ്ങിയ പ്രതി എം.ഡി.എം.എ യുമായി അറസ്റ്റിൽ. കഠിനകുളം മുണ്ടന്‍ചിറ സ്വദേശി തമ്പുരു വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവാണ് റൂറൽ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായത്. സദാചാരപൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും അക്രമിച്ച കേസിൽ റിമാന്‍ഡിലായിരുന്ന ഇയാൾ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.
കാപ്പ കരുതൽ തടങ്കലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിക്കെതിരെ മൂന്ന് മാസത്തിനിടെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. അന്വേഷണസംഘത്തിന് ലഭിച്ച വിവരത്തിന്‍റെ വിഷ്ണുവിന്‍റെ വീടിന്‍റെ സമീപത്ത് നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. ഇയാളിൽ നിന്നും 2.2ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. വധശ്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളയാളാണ് ഇയാൾ. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.