അമ്പലപ്പുഴ ക്ഷേത്രത്തിലെ സ്വർണപ്പതക്കം കാണാതായ സംഭവം: അന്വേഷണം ഉൗർജിതം 

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വർണപ്പതക്കം കാണാതായ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. വെള്ളിയാഴ്ച ദേവസ്വം അസി. കമീഷണറും ഡെപ്യൂട്ടി കമീഷണറും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. തിരുവാഭരണവും മറ്റ് ആഭരണങ്ങളും റെേക്കാഡുകളും പരിശോധിച്ചപ്പോഴാണ് വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണത്തിെൻറ രണ്ടാം പതക്കം കാണാനില്ലെന്ന് ബോധ്യപ്പെട്ടത്. 400 വർഷം പഴക്കമുള്ള അനേകം പതക്കങ്ങളിൽ രണ്ടാം പതക്കവും ഇതിലെ  മാലയുമാണ് കാണാതായത്. 98ഗ്രാം  വരുന്നതാണ് കാണാതായ പതക്കം. ചെമ്പകശ്ശേരി രാജാവ് ക്ഷേത്രത്തിന് സമ്മാനിച്ചതാണ് ഇതെന്ന് പഴമക്കാർ പറയുന്നു. 

വിഗ്രഹത്തിൽ  ചാർത്തുന്ന വഴിപാട് മാലകൾ മാറ്റിനിക്ഷേപിക്കുന്ന സ്ഥലത്ത് തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ആറാട്ട് ദിവസം തിരക്കിനിടെ  നഷ്ടപ്പെട്ടതാകാമെന്നാണ് ദേവസ്വം ജീവനക്കാരും മേൽശാന്തിയും പൊലീസിന്  മൊഴിനൽകിയത്. വിശേഷദിവസങ്ങളിലാണ് ഇത്തരം പതക്കങ്ങൾ വിഗ്രഹത്തിൽ  ചാർത്താറ്. ഇത് ഒന്ന്, രണ്ട്, മൂന്ന് എന്നതരത്തിൽ  തിരുവാഭരണങ്ങളോടെ ക്ഷേത്രത്തിൽ സൂക്ഷിക്കുകയാണ് പതിവ്. ഇതടക്കം വിലപിടിപ്പുള്ള ആഭരണങ്ങൾ ക്ഷേത്രത്തിന് വശക്കുഭാഗത്തെ ദേവസ്വം ബോർഡ് സ്േട്രാങ് റൂമിലാണ് സൂക്ഷിക്കുന്നത്. ദേവസ്വം ഗാർഡുകളുടെ നിരീക്ഷണവും ഉണ്ട്. റെേക്കാഡുകൾ പരിശോധിച്ച് ഇത് ഉറപ്പാക്കാനുള്ള ശ്രമമാണ് െപാലീസ്  നടത്തുന്നത്.  ദേവസ്വം ബോർഡ് കമീഷണറും ൈക്രംബ്രാഞ്ചും ക്ഷേത്രത്തിലെത്തി കൂടുതൽ അന്വേഷണം നടത്തുന്നതോടെയെ പതക്കം കാണാതായ  സംഭവത്തിൽ വ്യക്തത കൈവരൂ. ദേവസ്വം ബോർഡിെൻറ  വിജിലൻസ്, ൈക്രംബ്രാഞ്ച് സംഘങ്ങളെയും അന്വേഷണത്തിന് നിയമിച്ചിട്ടുണ്ട്.അമ്പലപ്പുഴ സി.ഐ, എസ്.ഐ എന്നിവർ ഉൾപ്പെട്ട സംഘം  ക്ഷേത്രത്തിലെത്തി ദേവസ്വം ഓഫിസ് ജീവനക്കാരിൽനിന്നും ശാന്തിക്കാരിൽനിന്നും മൊഴിയെടുത്തു. 
Tags:    
News Summary - Thiruvabharanam missing from ambalapuzha temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.