മൂന്നാം ഘട്ടത്തിൽ 78.64 ശതമാനം പോളിങ്
നാദാപുരത്ത് സംഘർഷം; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
നാദാപുരം ചിയ്യൂരിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. നാദാപുരം എസ്.ഐ ശ്രീജേഷിനും മൂന്ന് പൊലീസുകാർക്കും പരിക്ക്. കൂട്ടം കൂടി നിന്നവരെ പിരിച്ചു വിടാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
നിലമ്പൂർ നെടുങ്കയം വനത്തിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആദിവാസികൾ. കേരളത്തിൽ വനത്തിന് അകത്തെ ഏക പോളിങ് ബൂത്ത് ആണിത്
ബൂത്ത് ഏജൻറ് കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം പള്ളിക്കലിൽ ബൂത്ത് ഏജൻറ് കുഴഞ്ഞുവീണ് മരിച്ചു. ചെനക്കൽ സ്വദേശി അസൈൻ സാദിക് ആണ് മരിച്ചത്. 35 വയസായിരുന്നു.
കൊടുവള്ളി എച്ച്.എസിൽ തലശേരി ആർച്ച് ബിഷപ്പ് ജോർജ്ജ് ഞരളക്കാട്ട്, സഹായ മെത്രാൻ ജോസഫ് പാംപ്ലാനി എന്നിവർ വോട്ട് െചയ്യാനെത്തിയപ്പോൾ
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
പോത്തുകൽ പഞ്ചായത്തിൽ വനത്തിനുള്ളിലെ ആദിവാസി കോളനികളായ കുമ്പളപ്പാറ, വാണിയമ്പുഴ, ഇരുട്ട് കുത്തി, തരിപ്പപ്പൊട്ട എന്നീ കോളിനികളിലെ ആദിവാസികൾ ഒന്നാം വാർഡ് ശാന്തിഗ്രാം സഭ ഹാളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ
തദ്ദേശ തെരഞ്ഞെടുപ്പിൽ കാവുംപുറം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ മന്ത്രി കെ.ടി. ജലീലും ഭാര്യ എം.പി. ഫാത്തിമുകുട്ടിയും വോട്ട് െചയ്യാനെത്തുന്നു
കണ്ണൂരിൽ കള്ളവോട്ട് ചെയ്തതായി പരാതി
കണ്ണൂരിൽ കള്ളവോട്ട് ചെയ്തതായി പരാതി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിലാണ് കള്ളവോട്ട് ചെയ്തതായി പരാതി ഉയർന്നത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസിൻെറ വോട്ട് മറ്റൊരാൾ ചെയ്തതായാണ് പരാതി. തുടർന്ന് പ്രേമദാസിനെ ചലഞ്ച് വോട്ട് ചെയ്യാൻ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.