Posted On
date_range Updated On
date_range കണ്ണൂർ തില്ലങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു; ഒരു കുട്ടിക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് സംഭവം
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു. ഭക്തരെ തെയ്യം ഓടിക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു. ഇത് ചിലർ ചോദ്യം ചെയ്യുകയും തെയ്യത്തെ മർദിക്കുകയുമായിരുന്നു. കൈതചാമുണ്ഡി തെയ്യത്തെയാണ് ഒരു സംഘമാളുകൾ മർദിച്ചത്.
തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. കൈതചാമുണ്ഡി തെയ്യം ഭക്തരെ ഓടിക്കുന്ന ചടങ്ങുണ്ട്. ആ ചടങ്ങിനിടെയായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. നാട്ടുകാര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് തെയ്യം നിലത്തുവീണിരുന്നു. മര്‍ദിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍.എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പരാതി ലഭിക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.