വള്ളം മറിഞ്ഞ്​ നടുക്കടലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ അവർ ജീവൻ പണയംവെച്ചിറങ്ങി; കൈയടിച്ച്​ നാട്​

പൊന്നാനി (മലപ്പുറം): ചെറുവള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. കടൽ ശാന്തമായതോടെ മത്സ്യബന്ധനത്തിനിറങ്ങിയ ചെറുവള്ളമാണ് ശക്തമായ കാറ്റിൽപെട്ട്​ മറിഞ്ഞത്​. അപകടത്തിൽപെട്ടവരെ തീരദേശ പൊലീസും നാട്ടുകാരും ചേർന്ന് അതിസാഹസികമായി​ രക്ഷപ്പെടുത്തി.

പുതുപൊന്നാനി കുഞ്ഞി മരക്കാരകത്ത് ഫാറൂഖ്, സ്രാങ്കി​െൻറ പുരക്കൽ ഷാജി എന്നിവരാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാവിലെ പൊന്നാനി മൈലാഞ്ചിക്കാടിന് തീരത്തെ കടലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്.

മത്സ്യബന്ധനത്തിനിറങ്ങിയ ഷാജിയും ഫാറൂഖും സഞ്ചരിച്ച വള്ളം കാറ്റിൽ മറിയുകയായിരുന്നു. വിവരമറിഞ്ഞ്​ തീരദേശ പൊലീസും ഫിഷറീസും നാട്ടുകാരും അപകടസ്ഥലത്തെത്തി. കടലിൽ തുഴഞ്ഞു നിൽക്കുകയായിരുന്ന തൊഴിലാളികളെ ഉടൻ ബോട്ടിലേക്ക് കയറ്റി.


പൊന്നാനിയിൽ കടലിൽ വള്ളം മറിഞ്ഞുണ്ടായ അപകടം


മത്സ്യ ബന്ധനം നടത്തിയിരുന്ന വലയും ബോട്ടിലേക്ക് വലിച്ച് കയറ്റി. തുടർന്ന് അപകടത്തിൽപെട്ട വള്ളം സുരക്ഷ ബോട്ടിൽ കെട്ടിവലിച്ച് പൊന്നാനി ഹാർബറിലെത്തിച്ചു.

ഇവരാണ്​ ഹീറോസ്​

വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട യുവാക്കൾക്ക് തീരദേശത്തി​െൻറ കൈയടി. പ്രക്ഷുബ്​ധമായ കടലിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് മൂവർ സംഘം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.

പൊന്നാനി പള്ളിപ്പടി സ്വദേശികളായ പുത്തൻപുരയിൽ സാദിഖ്, പാറാക്കാനകത്ത് അജ്മൽ, സ്രാങ്കി​െൻറ ഫാറൂഖ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് രണ്ട് ജീവനുകൾ രക്ഷിക്കാനിടയായത്. രാവിലെ പത്തു മണിയോടെ പൊന്നാനി മുല്ലാ റോഡ് പരിസരത്തെ കടൽ തീരത്ത് ഇരിക്കുകയായിരുന്നു സുഹൃത്തുക്കളായ മൂവരും.

ഇതിനിടെ കടലിൽ രണ്ടുപേരെ കണ്ടതോടെ അപകടം തിരിച്ചറിഞ്ഞ യുവാക്കൾ ആദ്യമൊന്ന് അന്താളിച്ചു. വള്ളം മറിഞ്ഞുവെന്നറിഞ്ഞതോടെ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന തെർമോക്കോൾ വഞ്ചിയിൽ കയറി മൂവരും കടലിലേക്കിറങ്ങി. കാറ്റി​െൻറ ഗതിക്കനുസരിച്ച് ഏത് നിമിഷവും മാറിമറിയാവുന്ന കടലി​െൻറ സ്വഭാവമൊന്നും ചിന്തിക്കാതെയാണ്​ ഇവർ ജീവനുകൾ രക്ഷിക്കാനായി പുറപ്പെട്ടത്​.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ യുവാക്കൾ

രണ്ട് നോട്ടിക്കൽ മൈൽ ദൂരേക്ക് പരമാവധി വേഗത്തിൽ തുഴഞ്ഞും നീന്തിയും അപകടത്തിൽപെട്ടവരുടെ അടുത്തെത്തി. ഈ സമയത്ത് അവശനിലയിലായ മത്സ്യത്തൊഴിലാളികളെ തങ്ങളുടെ തെർമോക്കോൾ വഞ്ചിയിൽ കയറ്റി. വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസി​െൻറ ബോട്ടും എത്തി.

തുടർന്ന് കടലിലുണ്ടായിരുന്ന വലയും തൊഴിലാളികളെയുമുൾപ്പെടെ ബോട്ടിലെത്തിച്ച ശേഷമാണ് മൂവരും കരയിലേക്ക് തിരിച്ചത്. ശക്തമായ കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസ വാർത്ത പകർന്ന യുവാക്കളുടെ രക്ഷാപ്രവർത്തനത്തിന് തീരത്തിപ്പോൾ അഭിനന്ദ പ്രവാഹമാണ്.

Tags:    
News Summary - They risked their lives to rescue those stranded in the middle of the sea; Applause Coastal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.