Posted On
date_range Updated On
date_range ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞുള്ള രാഷ്ട്രീയമുണ്ടാകില്ല; ചെന്നിത്തല അതിര് കടക്കുന്നു -ടി. സിദ്ദീഖ്
കോഴിക്കോട്: ഉമ്മൻചാണ്ടിയെ തള്ളിപറഞ്ഞുള്ള രാഷ്ട്രീയമുണ്ടാകില്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ദീഖ്. പ്രിയപ്പെട്ട നേതാവായ ഉമ്മൻചാണ്ടിയുമായി വൈകാരിക ബന്ധമാണുള്ളത്. അദ്ദേഹത്തെ ഇരുട്ടിൽ നിർത്തിയിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു.
കോൺഗ്രസിലെ തർക്കങ്ങൾ സംബന്ധിച്ച അനുനയ ചർച്ചകൾ ഇന്ന് തുടങ്ങും. കെ. സുധാകരനും വി.ഡി. സതീശനും ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിൽ കാണുമെന്നും സിദ്ദീഖ് വ്യക്തമാക്കി.
ചെന്നിത്തലയുടെ വിമർശനം അതിര് കടക്കുന്നു. എല്ലാവരും ആത്മസംയമനം പാലിക്കണം. കൂടുതൽ പറഞ്ഞ് എരിതീയിൽ എണ്ണ ഒഴിക്കാനില്ലെന്നും സിദ്ദീഖ് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.