കൊച്ചി: സംസ്ഥാനത്തെ കോവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് സുതാര്യത അനിവാര്യമെന്ന് ഹൈകോടതി. വാക്സിൻ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്തുന്നത് പ്രയോജനകരമാണ്. ഇത് സാധ്യമാണോ എന്നതുസംബന്ധിച്ച് നിലപാടറിയിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് എം.ആര്. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു. തുടർന്ന് ഹരജി െവള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വാക്സിന് ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഒറ്റപ്പാലം സ്വദേശിയും ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരനുമായ ടി.പി. പ്രഭാകരന് നൽകിയ ഹരജിയിലാണ് ഉത്തരവ്. എത്ര ഡോസ് വാക്സിന് നിലവിൽ സ്റ്റോക്കുണ്ടെന്ന് വ്യക്തമാക്കണമെന്നും ഒാപൺ വിപണിയില്‍ എത്രമാത്രം വാക്സിന് ലഭ്യമാകുമെന്ന് അറിയിക്കണമെന്നുമടക്കം ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്. ഇത് സാധ്യമായാൽ വാക്സിന് കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാനാകും. യഥാര്‍ഥ വാക്സിന് നിർമാണശേഷി വെളിപ്പെടുത്താന്‍ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും നിർദേശിക്കുക, സപ്ലൈ കലണ്ടറിനനുസൃതമായി വാക്സിന് വിതരണം ചെയ്യാന്‍ നിര്‍ദേശിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.