തിരുവനന്തപുരം: വി.എസ് അച്യുതാന്ദന്‍റെ മകന്‍ അരുൺ കുമാറിന്‍റെ ഐ.എച്ച്.ആർ.ഡി അഡീഷണൽ ഡയറക്ടറായി നിയമിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്. അഡ്മിനിസ്ട്രേറ്റീവ് ഒാഫീസറായി രവീന്ദ്രൻ നായരെ നിയമനുവും വിജിലൻസ് ശരിവെച്ചു. അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
ഐ.എച്ച്.ആർ.ഡി അസിസ്റ്റന്‍റ് നിയമനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പി.സി വിഷ്ണുനാഥ് സമർപ്പിച്ച പരാതിയിലാണ് വിജിലൻസ് കേസ് ഏറ്റെടുത്തത്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്‍റെ കാലത്താണ് അരുൺകുമാറിനെ ഐ.എച്ച്.ആർ.ഡി ഡയറക്ടറായി നിയമിച്ചത് അന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ ആയിരുന്നു. നിയമസഭയിലടക്കം ചർച്ചയായ ഇൗ വിഷയം ഏറെ വിവാദമുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.