സംസ്ഥാനത്ത്​ പ്രവർത്തിച്ചത്​ നൂറോളം സമാന്തര ടെലിഫോൺ എക്​സ​്​ചേഞ്ചുകൾ​

കോ​ഴി​ക്കോ​ട്​: സം​സ്​​ഥാ​ന​ത്ത്​ മാ​ത്രം നൂ​റി​ലേ​റെ സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്​​സ്​​ചേ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​താ​യി​ സൂ​ച​ന. സ​മാ​ന​കേ​സി​ൽ ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ലാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ഇ​ബ്രാ​ഹീം പു​ല്ലാ​ട്ടാ​ണ്​ മൊ​ഴി​യെ​ടു​ക്ക​വെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. റൂ​ട്ട​ർ, സിം ​ബോ​ക്​​സ് ഉ​ൾ​പ്പെ​ടെ അ​ഞ്ഞൂ​റി​ലേ​റെ ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള സം​ഘ​ങ്ങ​ൾ​ക്ക്​ എ​ത്തി​ച്ചു​ന​ൽ​കി​യെ​ന്നാ​ണ്​ ഇ​യാ​ളു​ടെ മൊ​ഴി.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കൊ​ല്ലം, കാ​സ​ർ​കോ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ക്​​സ്​​ചേ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രു​പ​തോ​ളം എ​ക്​​സ്​​ചേ​ഞ്ചു​ക​ളാ​ണ്​ ക​​ണ്ടെ​ത്തി​യ​ത്. മ​റ്റു​ജി​ല്ല​ക​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്​്. കോ​ഴി​ക്കോ​​ട്ടെ എ​ക്​​സ്​​ചേ​ഞ്ചു​ക​ൾ പി​ടി​ക്ക​പ്പെ​ട്ട വാ​ർ​ത്ത പ​ര​ന്ന​തോ​ടെ മ​റ്റു പ​ല​യി​ട​ത്തെ​യും ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​രി​ക്കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്.

'ഔ​ട്ട്​ ഓ​ഫ്​ റ​ഡാ​റി'​ലു​ള്ള സം​വി​ധാ​ന​മാ​യ​തി​നാ​ൽ സൈ​ബ​ർ സെ​ല്ലി​‍െൻറ പ​രി​ശോ​ധ​ന​യി​ൽ​പോ​ലും ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ എ​വി​ടെ​യൊ​ക്കെ പ്ര​വ​ർ​ത്തി​ച്ചു​െ​വ​ന്ന്​​ ക​​ണ്ടെ​ത്താ​നാ​വി​ല്ല. നേ​രി​ട്ടു​പോ​യി അ​ന്വേ​ഷി​ച്ച്​ ക​ണ്ടെ​ത്തു​ക മാ​ത്ര​മേ വ​ഴി​യു​ള്ളൂ. അ​തി​നാ​ൽ​ത​ന്നെ​യാ​ണ്​ കോ​ഴി​ക്കോ​ട്ട്​ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തി​‍െൻറ അ​ര​ക്കി​ലോ​മീ​റ്റ​ർ ചു​റ്റ​ളി​ലെ വാ​ട​ക​കെ​ട്ടി​ട​ങ്ങ​ളി​ൽ പോ​ലും പ്ര​തി​ക​ൾ അ​ഞ്ച്​ എ​ക്​​സ്​​ചേ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​പ്പ​ച്ച​ത്.

സം​സ്​​ഥാ​ന​ത​ല​ത്തി​ൽ നെ​റ്റ്​​വ​ർ​ക്കു​ണ്ടാ​ക്കി​യാ​ണ്​ പ്ര​വ​ർ​ത്തി​ച്ച​ത്​ എ​ന്ന​തി​നാ​ൽ നി​ര​വ​ധി​പേ​രു​െ​ട പേ​രു​വി​വ​രം പൊ​ലീ​സി​ന്​ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഇ​തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി സ​ലീം, അ​ഷ്​​ക​ർ, ബാ​വ എ​ന്നി​വ​രെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​ബ്രാ​ഹീ​മി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ​യി​ലും എ​ക്​​സ്​​ചേ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​നി​ന്ന്​ കാ​ളി​ങ്​ കാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ​തി​നാ​ൽ​ത​ന്നെ മ​റ്റു​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​വും പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു.

ല​ഭ്യ​മാ​യ വി​വ​ര​ത്തി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പാ​കി​സ്​​താ​ൻ, ചൈ​ന, ബം​ഗ്ലാ​ദേ​ശ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​മാ​ണ്​​ അ​ന്വേ​ഷി​ക്കു​ന്ന​ത്. ഗ​ൾ​ഫി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ ശേ​ഷം ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ച്ച ഇ​ബ്രാ​ഹീ​മി​ന്​ ക​ർ​ണാ​ട​ക​ക്കു​പു​റ​മെ ബി​ഹാ​ർ, യു.​പി, ഒ​ഡി​ഷ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ക്​​സ്​​ചേ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​തി​നെ കു​റി​ച്ചും നേ​ര​ത്തേ അ​റി​യാ​മാ​യി​രു​ന്നു. അ​തി​നി​ടെ ബം​ഗ​ളൂ​രു​വി​ന്​ പു​റ​മെ മൈ​സൂ​രു​വി​ലും സ​മാ​ന​കേ​സി​ൽ മ​ല​യാ​ളി​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ ഷ​മീം, അ​ഷ്​​റ​ഫ്, ജി​തി​ൻ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.  

ന​യ​ത​ന്ത്ര ബാ​ഗേ​ജി​ൽ സ്വ​ര്‍ണം ക​ട​ത്തി​യ​വ​രും സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ച്​ ഉ​പ​യോ​ഗി​ച്ചു?

കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ന​യ​ത​ന്ത്ര ബാ​ഗേ​ജ്​ വ​ഴി സ്വ​ര്‍ണം ക​ട​ത്തി​യ സം​ഘ​ത്തി​ലു​ള്ള​വ​രും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​‍െൻറ സേ​വ​നം ഉ​പ​യോ​ഗി​ച്ച​താ​യി സൂ​ച​ന. കേ​സി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ര​നാ​യ പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലെ ചി​ല സൂ​ച​ന​ക​ളാ​ണി​പ്പോ​ൾ സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്​. ന​ഗ​ര​പ​രി​ധി​യി​ലു​ള്ള ഇ​യാ​ളു​പ​യോ​ഗി​ച്ച ഫോ​ൺ ന​മ്പ​റു​ക​ളി​ലൊ​ന്ന്​ മ​ണി​പ്പൂ​ർ സ്വ​ദേ​ശി​യു​ടെ പേ​രി​ലാ​യി​രു​ന്നു.

അ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി ക​ണ്ടെ​ങ്കി​ലും ഇ​ത​ര​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി വ​ഴി സിം ​ത​ര​പ്പെ​ടു​ത്തി​യെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സി​മ്മി​നെ കു​റി​ച്ചും സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​യി ക​സ്​​റ്റം​സ്​ അ​ന്വേ​ഷി​ച്ചി​ല്ല. എ​ന്നാ​ൽ, ഇ​തി​‍െൻറ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി (എ​ൻ.​ഐ.​എ) ഉ​ള്‍പ്പെ​ടെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കോ​ഴി​ക്കോ​​ട്ടെ സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത എ​ഴു​നൂ​റി​ലേ​റെ സിം ​കാ​ർ​ഡു​ക​ളു​െ​ട സാ​മ്പി​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഏ​റെ​യും മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ പേ​രി​ലാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്.

ഇ​തോ​ടെ​ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ ഈ ​പ്ര​തി​യ​ട​ക്കം ഇ​ത്ത​ര​ത്തി​ലു​ള്ള സേ​വ​ന​മു​പ​യോ​ഗി​ച്ച​തി​‍െൻറ ഭാ​ഗ​മാ​യാ​ണ്​ മ​ണി​പ്പൂ​രി സ്വ​ദേ​ശി​യു​ടെ പേ​രി​ൽ സിം ​കാ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച​ത്​ എ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​ത്.ക​സ്​​റ്റം​സ്​ ഇ​ക്കാ​ര്യം പ​രി​​ശോ​ധി​ക്കു​ന്നു​ണ്ട്. സ്വ​ര്‍ണ​ക്ക​ട​ത്ത്, ഹ​വാ​ല, കു​ഴ​ൽ​പ​ണ ഇ​ട​പാ​ടു​കാ​ർ വ്യാ​പ​ക​മാ​യി സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് സേ​വ​നം ഉ​പ​യോ​ഗി​ച്ച​താ​യി പൊ​ലീ​സി​ന്​ നേ​ര​ത്തെ വ്യ​ക്​​ത​മാ​യി​രു​ന്നു.

അന്വേഷണ സംഘം ബംഗളൂരുവിൽ
കോഴിക്കോട്‌: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസ്‌ അന്വേഷിക്കുന്ന കോഴിക്കോട് സിറ്റി സി ബ്രാഞ്ച്‌ സംഘം ബംഗളൂരുവിലെത്തി. സംഘത്തിലെ ഉദ്യോഗസ്ഥർ ബംഗളൂരു എ.ടി.എസ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച നടത്തി. അറസ് റ്റിലായ ഇബ്രാഹിം സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ നടത്തിയ കെട്ടിടത്തിൽ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും. നേരത്തേ കർണാടകയിൽ പിടിയിലായവരെയും സംഘം ചോദ്യം ചെയ്യും.


Tags:    
News Summary - There are about 100 parallel telephone exchanges operating in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.