കൃഷിവകുപ്പിൽ കെട്ടിക്കിടക്കുന്നത് 41,702 ഫയലുകൾ

കോഴിക്കോട് : കൃഷിവകുപ്പുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്നത് 41,702 ഫയലുകൾ. മെയ് 31 വരെയുള്ള കണക്കനുസരിച്ച് കൃഷിവകു പ്പ് സെക്രട്ടറിയേറ്റിൽ -6292,ഡയറക്ടറേറ്റിൽ- 29599, മണ്ണ് സംരക്ഷണ മണ്ണ് പര്യവേഷണ വകു പ്പ് ഡയറക്ടറേറ്റിൽ-4331, കാർഷിക സർവകലാശാലയിൽ- 14800 എന്നിങ്ങനയാണ് തീർ പ്പുകൽപ്പിക്കാനുള്ള ഫയലുകളുടെ കണക്ക്.

ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും നോഡൽ ഓഫീസർമാരെ നിയമി ച്ചിട്ടുള്ളതായി മന്ത്രി പി.പ്രസാദ് അറിയിച്ചു. സെക്രട്ടറിയേറ്റ് തലം, ഡയറക്ടറേറ്റ്തലം, ജില്ല ഓഫീസ്​ തലം, കീഴ് ഓഫീസുകൾ എന്നിങ്ങനെ നാലു തട്ടുകളിലായി മൂന്ന് അദാലത്തുകൾ വീതം

സംഘടിപ്പിക്കുവാനും ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി തീരുമാനിച്ചു. കൃഷിവകുപ്പിൽ കെട്ടിക്കിടക്കുന്നത് 41,702 ഫയലുകൾജില്ലാതലത്തിൽ ജൂലൈ 15 നകവും ഡയറക്ടറേറ്റ് തലത്തിൽ സെപ്റ്റംബർ 15 നകവും സെക്രട്ടറിയേറ്റ് തലത്തിൽ സെപ്റ്റംബർ 30 നകവും ഫയൽ തീർ പ്പാക്കൽ പൂർത്തീകരിക്കുവാനുള്ള നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.  

Tags:    
News Summary - There are 41,702 files stored in the Department of Agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.