തേങ്കുറിശ്ശി ദുരഭിമാനക്കൊല; ഫ്യൂഡൽ ജാതിബോധം നിലനിൽക്കുന്നതിന്‍റെ അപകട സൂചന -കെ.കെ. ശൈലജ

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന സാക്ഷരതയും സാമൂഹിക പുരോഗതിയുമുണ്ടായിട്ടും ഫ്യൂഡൽ ജാതിബോധം സമൂഹത്തിൽ നിലനിൽക്കുന്നതിന്‍റെ അപകട സൂചനയാണ്​ പാലക്കാ​ട്ടെ ദുരഭിമാനക്കൊലയെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

നവോത്ഥാന നായകർ വളർത്തിയെടുക്കാൻ ശ്രമിച്ച മതേതര മാനവികതയും ജാതി വിവേചനത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പോരാട്ടം സമൂഹ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. എന്നാൽ ഉത്തരേന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന ഇരുട്ടിന്‍റെ ശക്തികൾ കേരളത്തിലും പിടിമുറുക്കാൻ ശ്രമിക്കുന്നു. പാലക്കാ​ട്ടെ ദുരഭിമാനക്കൊല അത്തരം ഇരുട്ടിന്‍റെ സൂചനയാണ്​ നൽകുന്നതെന്നും മന്ത്രി ഫേസ്​ബുക്കിൽ കുറിച്ചു.

കുറ്റവാളികൾക്ക്​ തക്കതായ ശിക്ഷ നൽകണം. ജാതിക്ക്​ അതീതമായ മനുഷ്യത്വവും സ്​നേഹവും വളർത്തിയെടുക്കാൻ ശ്രമിക്കണം. പെൺകുട്ടികളുടെ അവകാശം നിയമംമൂലം പരിരക്ഷിതമാണ്​. അവർക്ക്​ ശരിയായ മാർഗനിർദേശങ്ങൾ നൽകുകയാണ്​ രക്ഷിതാക്കളുടെ ഉത്തരവാദിത്തം. വേർപിരിക്കുന്നതിനോ, ​​െകാന്നുകളയുന്ന​തിനോ അവകാശമില്ല. ദുരഭിമാനക്കൊലകൾ ആവർത്തിക്കാതിരിക്കാൻ ഇടപെടേണ്ടത്​ ഓരോ പൗരന്‍റെയും ഉത്തരവാദിത്തമായി കാണണമെന്നും പെൺമക്കളുടെ കണ്ണീർ ഇനിയും വീഴാതിരി​ക്ക​േട്ടയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Full View


Tags:    
News Summary - thenkurissi murder Danger sign of the existence of feudal caste consciousness K. K. Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.