കിഴക്കേകല്ലടയിൽ മോഷണം

കിഴക്കേ കല്ലട: തുടർച്ചയായ മോഷണങ്ങൾ കല്ലടയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. സി.വി.കെ.എം ഹയർ സെക്കൻഡറി സ്​കൂൾ ഗ്രൗണ്ടിനു സമീപം മണിലാലി​​െൻറ ഉടമസ്​ഥതയിലുള്ള കൈരളി േട്രഡേഴ്സിൽ കഴിഞ്ഞ രാത്രി മോഷണം നടന്നു. 

ഗ്രില്ലും ഷട്ടറും പൊളിച്ചാണ് മോഷണം നടത്തിയത്. പണവും സാധന സാമഗ്രികളും നഷ്​ടപ്പെട്ടു. സമാനമായ രീതിയിൽ രണ്ടാഴ്ച മുമ്പ് 200 മീറ്റർ അകലെ ചന്ദ്രാലയത്തിൽ രവീന്ദ്രനാഥപിള്ളയുടെ കടയിൽ നിന്ന്​ സാധന സാമഗ്രികളും 42,000 രൂപയും നഷ്​ടമായിരുന്നു. 

കുറ്റവാളികളെ കണ്ടെത്തണമെന്ന്​ അതിജീവനം ഗ്രാമീണ കൂട്ടായ്മ ആവശ്യപ്പെട്ടു.

Tags:    
News Summary - theft in kizhakke kallad -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.