തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ അവസാനഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറങ്ങി. 11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പ്രമുഖർ പട്ടികയിൽ ഇടംപിടിച്ചതാണ് ഈ ഘട്ടത്തിലെ ശ്രദ്ധേയമായ കാര്യം. ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന വി.എസ്. അനൂപും ചടയമംഗലത്ത് മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായിരുന്ന ആർ.എസ്. അരുൺരാജും സ്ഥാനാർത്ഥികളായി. ഇവരുടെ വരവ് മണ്ഡലങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എൻ.ഡി.എ ഘടകകക്ഷിയായ കാമരാജ് കോൺഗ്രസ് മത്സരിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് അരുവിക്കര, നെയ്യാറ്റിൻകര മണ്ഡലങ്ങൾ ബിജെപി ഏറ്റെടുത്തു. അരുവിക്കരയിൽ വിവേക് ഗോപനാണ് ജനവിധി തേടുന്നത്.
സ്ഥാനാര്‍ഥികള്‍
1. പീരുമേട് -വി. രതീഷ്
2. പുതുപ്പള്ളി -രവീന്ദ്രനാഥ് വാകത്താനം
3. മാവേലിക്കര -അജിമോന്‍
4. അടൂര്‍ -പന്തളം പ്രതാപന്‍
5. ചവറ -കെ.ആര്‍ രാജേഷ്
6. ചടയമംഗലം -ആര്‍.എസ് അരുണ്‍രാജ്
7. ചിറയിന്‍കീഴ് - ബി.എസ് അനൂപ്
8. തിരുവനന്തപുരം -കരമന ജയന്‍
9. അരുവിക്കര - വിവേക് ഗോപന്‍
10. കോവളം - ടി.എന്‍ സുരേഷ്
11. നെയ്യാറ്റിന്‍കര - എസ്. രാജശേഖരന്‍ നായര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.