മുരുകൻ, സരസ്വതി
തിരുവല്ല: നെടുമ്പ്രം സി.എം.എസ്.എൽ.പി സ്കൂളിൽ പട്ടാപ്പകൽ മോഷണം നടത്തിയ നാടോടി ദമ്പതികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.കൂട്ടുപ്രതി നാട്ടുകാരെ വെട്ടിച്ച് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശികളായ മുരുകൻ, സരസ്വതി എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ ആയിരുന്നു സംഭവം.
സ്കൂളിെൻറ പിൻവശത്തെ വാതിൽ പൊളിച്ചാണ് സംഘം അകത്തുകടന്നത്.ലാപ്ടോപ്, സ്കൂളിൽ കഞ്ഞിവെക്കാൻ ഉപയോഗിക്കുന്ന അലൂമിനിയം കലങ്ങൾ, ട്രോഫികൾ എന്നിവയാണ് സംഘം മോഷ്ടിച്ചത്. കലങ്ങളും ട്രോഫികളും ചവിട്ടിയൊടിച്ച നിലയിൽ ദമ്പതികളിൽനിന്ന് കണ്ടെടുത്തു.
രക്ഷപ്പെട്ട മൂന്നാമൻ ലാപ് ടോപ്പുമായാണ് കടന്നിരിക്കുന്നത്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പുളിക്കീഴ് എസ്.ഐ അഭിലാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.