അറസ്റ്റിലായ ദമ്പതികളായ ജനാർദ്ദനൻ, നൈസി 

വീടിന്റെ മേൽക്കൂര പൊളിച്ചുകയറി മോഷണം; ദമ്പതികൾ അറസ്റ്റിൽ

കുറവിലങ്ങാട്: വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്പൂശ്ശേരി കോളനി ഭാഗത്ത് പാറയിൽ വീട്ടിൽ ജനാർദ്ദനൻ (46), ഭാര്യ നൈസി (45) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കുര്യനാട് ഭാഗത്തുള്ള ആൾതാമസം ഇല്ലാത്ത വീടിന്റെ മേൽക്കൂരയിലെ ഓട് പൊളിച്ച് അകത്തുകടന്ന് വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും കവരുകയായിരുന്നു.

പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു.

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഒ നോബിൾ, എസ്.ഐ സുമിത, സി.പി.ഓ മാരായ സിജാസ് ഇബ്രാഹിം, പ്രവീൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജനാർദ്ദനൻ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Theft by breaking the roof of the house; The couple was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.