Posted On
date_range Updated On
date_range ആര്യനാട് ബീവറേജസിൽ മോഷണം; പണവും മദ്യവും കവർന്നു
തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷന്റെ ആര്യനാട് മദ്യവില്പന ശാലയിൽ വൻ കവർച്ച. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരം രൂപയും കവർന്നു. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം.
രണ്ടംഗ സംഘം മദ്യവില്പന ശാലയുടെ പൂട്ട് തകർത്ത് അകത്തു കയറി കവർച്ച നടത്തുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. മോഷ്ടാക്കൾ സി.സി.ടി.വി കാമറയുടെ കേബിളുകളും നശിപ്പിച്ചു. ആര്യനാട് പൊലീസ്, ഫോറൻസിക് സംഘം എന്നിവർ പ്രദേശത്ത് പരിശോധന നടത്തി. മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.