മത്സ്യത്തൊഴിലാളിക്കെതിരായ അക്രമം; സെക്ര​േട്ടറിയറ്റിനു മുന്നിൽ മത്സ്യം വിറ്റ് പ്രതിഷേധം

തിരുവനന്തപുരം: പാരിപ്പള്ളിയിൽ മത്സ്യത്തൊഴിലാളി സ്ത്രീയെ ആക്രമിച്ച പാരിപ്പള്ളി എസ്.എച്ച്.ഒയെ സർവിസിൽനിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് തീരദേശ മഹിളാവേദിയുടെ നേതൃത്വത്തിൽ സെക്ര​േട്ടറിയറ്റിനു മുന്നിൽ മത്സ്യംവിറ്റ് പ്രതിഷേധിച്ചു. തുടർഭരണത്തിനായി എൽ.ഡി.എഫിനൊപ്പം നിന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ വഴിയോരച്ചന്തകളിൽനിന്ന് പൊലീസ് ആട്ടിപ്പായിക്കുകയാണെന്നും മത്സ്യത്തൊഴിലാളി വനിതകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി ജനറ്റ് ക്ലീറ്റസ് പറഞ്ഞു.

കുടുംബം പോറ്റാനും രോഗിയായ ഭർത്താവിന് മരുന്നുവാങ്ങാനുംവേണ്ടി പണിയെടുത്ത മത്സ്യത്തൊഴിലാളിയെയാണ്​ പാരിപ്പള്ളി എസ്.എച്ച്.ഒ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചീത്തവിളിച്ച് മത്സ്യം വലിച്ചെറിയുകയും ചെയ്തത്. തീരദേശ മഹിളാ വേദി ജില്ല പ്രസിഡൻറ് മേബിൾ റെയ്​മണ്ട്, ജില്ല സെക്രട്ടറി ബിന്ദു സേവ്യർ, ബേബി വെട്ടുകാട്, ആക്രമിക്കപ്പെട്ട മത്സ്യത്തൊഴിലാളി കുരിശ് മേരി വർഗീസ്, ബ്രിജിറ്റ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - theeradesha mahila vedi protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.