തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നാളെ വിദഗ്ധ പരിശോധന; ആരോഗ്യക്ഷമത അനുകൂലമെങ്കിൽ ഒരു മണിക്കൂർ അനുമതി

തൃശൂർ/കൊച്ചി: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്ര​​െൻറ ആരോഗ്യക്ഷമത അനുകൂലമെങ്കിൽ തൃശൂർ പൂരത്തി​െൻറ വിളംബരമ ായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിൽ പങ്കെടുപ്പിക്കുമെന്ന് കലക്ടർ ടി.വി.അനുപമ അറിയിച്ചു. കേരള ഹൈകോടതി ഈ വി ഷയത്തിൽ വെള്ളിയാഴ്​ച്ച പുറപ്പെടുവിച്ച ഉത്തരവിനെയും ഈ വിഷയത്തിൽ ലഭിച്ച നിയമോപദേശത്തെയും തുടർന്ന്​ ചേർന്ന ജ ില്ല നിരീക്ഷണ സമിതി യോഗത്തിന് ശേഷമാണ് കലക്​ടർ ഇക്കാര്യമറിയിച്ചത്. കലക്ടറുടെ അനുമതിയുണ്ടായ സാഹചര്യത്തിൽ ഉത്സ വങ്ങൾക്ക് ആനകളെ വിട്ടു നൽകില്ലെന്ന തീരുമാനം പിൻവലിച്ചതായി ഉടമകൾ അറിയിച്ചു. ശനിയാഴ്ച മൂന്ന് പേരടങ്ങുന്ന വെറ്ററിനറി സർജൻമാരുടെ സംഘം രാമചന്ദ്രനെ പരിശോധിച്ച് ആരോഗ്യക്ഷമത റിപ്പോർട്ട് നൽകും. ഇതി​െൻറ അടിസ്ഥാനത്തിലാവും പൂരവിളംബരത്തിൽ പങ്കെടുക്കുന്നതിന് അനുമതി നൽകുന്നതിൽ തീരുമാനമെടുക്കുകയെന്നും കലക്ടർ വ്യക്തമാക്കി.

ആനയുടെ വിലക്ക് നീക്കുന്ന കാര്യത്തിൽ ജില്ല നിരീക്ഷണ സമിതിക്ക് തീരുമാനമെടുക്കാമെന്ന്​ ഹൈകോടതി വിധിച്ചിരുന്നു. കർശന വ്യവസ്ഥകളോടെയും സുരക്ഷയോടെയും ഉത്തരവാദിത്തം ഉടമകൾക്കായിരിക്കുമെന്ന നിയമപരമായ ഉറപ്പ് വാങ്ങിയും പ്രധാന ടൂറിസ്​റ്റ്​ പരിപാടിയെന്ന നിലയിലുള്ള പരിഗണനയിലും ആവശ്യമെങ്കിൽ എഴുന്നള്ളിപ്പിക്കാമെന്ന്​ അഡീ.അഡ്വ.ജനറൽ നിയമോപദേശവും നൽകിയിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തിലാണ്​ രാത്രി അടിയന്തരമായി ജില്ല നിരീക്ഷണ സമിതി യോഗം വിളിച്ചു ചേർത്തത്​. മറ്റ് ഉത്സവങ്ങളുടെ കാര്യത്തിൽ ഇത് കീഴ്വഴക്കമായി എടുക്കരുതെന്നും അഡീ.അഡ്വ.ജനറലി​െൻറ നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്​. നിയമോപദേശത്തിലെ നിർദേശങ്ങൾ മുഴുവൻ പാലിക്കുമെന്നും കർശന വ്യവസ്ഥകളോടെയാവും എഴുന്നള്ളിപ്പിന് അനുമതി നൽകുകയെന്നും കലക്ടർ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഇടഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ആനക്ക് എഴുന്നള്ളിപ്പിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ചീഫ് വൈൽഡ് ലൈഫ് വാർഡ​​െൻറ നിർദേശപ്രകാരം അഞ്ചംഗ വിദഗ്ധ സംഘം പരിശോധിച്ച് ആഴ്ചയിൽ മൂന്ന് ദിവസം തൃശൂർ ജില്ലയിൽ എഴുന്നള്ളിക്കാമെന്ന് ശിപാർശ ചെയ്​തെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. പ്രായാധിക്യം, ആക്രമണ സ്വഭാവം, നേരിയ ശബ്​ദത്തിലും വിരണ്ടോടുന്ന പ്രവണത, കാഴ്ചക്കുറവ്, പരിക്ക് തുടങ്ങി വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡ​​െൻറ റിപ്പോർട്ട്. ഇതി​െൻറ അടിസ്ഥാനത്തിലായിരുന്നു വിലക്ക്. വിലക്കിനെതിരെ ആനയുടമകൾ മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ പരിഹരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുണ്ടായില്ലെന്ന് ആനയുടമകൾ കുറ്റപ്പെടുത്തുന്നു.

വിലക്കിനെ ന്യായീകരിച്ചും ആനയുടമകളെ വിമർശിച്ചും മന്ത്രി കെ.രാജു സമൂഹമാധ്യമത്തിൽ പ്രതികരിച്ചതോടെയാണ് ആനയുടമകൾ പ്രതിഷേധം ശക്തമാക്കിയത്. വിലക്ക് നീക്കിയില്ലെങ്കിൽ തൃശൂർ പൂരമടക്കമുള്ള ഉത്സവങ്ങൾക്ക് ആനകളെ വിട്ട് നൽകില്ലെന്ന് അവർ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രിമാരായ കടകംപിള്ളി സുരേന്ദ്ര​​െൻറയും സുനിൽകുമാറി​െൻറയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ എഴുന്നള്ളിക്കുന്നതിൽ നിയമോപദേശം തേടാൻ തീരുമാനിച്ചിരുന്നു. നിരീക്ഷണസമിതി യോഗത്തിന് ശേഷമാണ് ആനയുടമകൾ ഉത്സവങ്ങൾക്ക് ആനകളെ നൽകില്ലെന്ന തീരുമാനം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
Tags:    
News Summary - thechikkottu ramachandran- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.