തിങ്കളാഴ്ച മുതൽ കേരളത്തിൽ തിയറ്ററുകൾ തുറക്കും

തിരുവനന്തപുരം: നീണ്ട ആറു മാസത്തിനുശേഷം സംസ്ഥാനത്ത്​ തിയറ്ററുകള്‍ തുറക്കുന്നു. തിങ്കളാഴ്ച മുതൽ മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറന്ന്​ പ്രവർത്തിക്കും. പകുതിപ്പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക്​ മാത്രമെ ​പ്രവേശനമുണ്ടാവുകയുള്ളു.

ഇന്ന് ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് പ്രദര്‍ശനം പുനരാരംഭിക്കാൻ തീരുമാനിച്ചത്​. തിയറ്ററുകള്‍ തുറക്കുന്നതിന്​ മുന്നോടിയായി 22ന് ഉടമകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തും.

ഈ മാസം 25 മുതല്‍ സിനിമാശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അ​െത സമയം വിവിധ നികുതി ഇളവ് ഉൾ​പ്പടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ഉടമകള്‍ ആവശ്യപ്പെ​ട്ടെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. വിനോദ നികുതി, വൈദ്യുതി, കെട്ടിട നികുതി എന്നിവയിലാണ്​ ഇളവ്​ ആവശ്യപ്പെട്ടത്​. ഇത്​ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ്​ ഉടമകൾ സർക്കാറിനെ വീണ്ടും കാണുന്നത്​.

Tags:    
News Summary - Theaters will be open in Kerala from Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.