പുതുവന ലഗേഷ് രാഘവന്‍ വേദിയില്‍
അമ്പലപ്പുഴ: നാടകനടൻ ചമ്പക്കുളം വൈശ്യംഭാഗം പുതുവന ലഗേഷ് രാഘവന്‍ (62) വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച രാത്രി കൊല്ലം അഞ്ചാലുമ്മൂട്ടിൽ, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത’ എന്ന നാടകം അരങ്ങിൽ അവതരിപ്പിക്കവേയാണ് കുഴഞ്ഞുവീണത്.
20 വർഷമായി മലയാള പ്രഫഷനൽ നാടകത്തിൽ അഭിനയിച്ചുവരുകയാണ്. പൊലീസ് വകുപ്പിൽ ജോലി ചെയ്തു വരുന്നതിനിടെ ആരോഗ്യ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. വിരമിച്ച ശേഷം മുഴുസമയവും പ്രഫഷനൽ നാടകത്തിൽ ചുവടുറപ്പിച്ചു.
രണ്ടു വർഷമായി പത്മശ്രീ തിലകന്റെ അക്ഷരജ്വാലയിൽ അഭിനയിച്ചു വരുകയായിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കൾ: ഐശ്വര്യ, അമൽ. മരുമകൻ: അനന്തു. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.