Posted On
date_range Updated On
date_range ലോഡ്ജ് മുറിയിൽ യുവാവ് തൂങ്ങി മരിച്ചു; ഒന്നിച്ചുണ്ടായിരുന്ന യുവതി അബോധാവസ്ഥയിൽ
പത്തനംതിട്ട: അടൂരിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒന്നിച്ച് മരിക്കാൻ തീരുമാനിച്ചാണ് ലോഡ്ജിൽ മുറിയെടുത്തെതന്ന് യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് യുവതി. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്നാണ് പറയുന്നത്. ഇരുവരും ഫേസ്ബുക്ക് വഴിയുള്ള പ്രണയമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.