Posted On
date_range Updated On
date_range ഗവർണറുടെ വാഹനവ്യൂഹം പോകുന്നതിനിടെ സുരക്ഷ വലയം ഭേദിച്ച് പൊലീസിനെ ആക്രമിച്ചു; യുവാവ് പിടിയിൽ
കൊച്ചി: പൊലീസിനെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. കഴിഞ്ഞ 13ന് രാത്രി കണ്ടെയ്നർ റോഡ് വഴി എറണാകുളം ഗെസ്റ്റ് ഹൗസിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോകുന്ന സമയം പൊലീസിന്റെ സുരക്ഷ വലയം ഭേദിച്ച് മുളവുകാട് സബ് ഇൻസ്പെക്ടറെ ആക്രമിച്ച കടമകുടി പിഴല അറക്കവീട്ടിൽ മനു ജോസിനെയാണ് (27) പിടികൂടിയത്.
അതിസുരക്ഷ കാറ്റഗറിയിൽ ഉള്ള ഗവർണർ യാത്രചെയ്യുന്ന സമയം സുരക്ഷക്കായി റോഡിന്റെ വശങ്ങളിൽ ഡോണ്ട് ക്രോസ് റിബൺ കെട്ടി തിരിച്ചിരുന്നു. അത് വലിച്ചുപൊട്ടിക്കുകയും ചോദ്യംചെയ്ത സബ് ഇൻസ്പെക്ടറെ അസഭ്യം പറയുകയും മുട്ടുകാൽ കൊണ്ട് ചവിട്ടുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.