കണ്ണൂർ: ആശുപത്രിയിൽ ഡോക്ടറുടെ അപ്പോയിൻമെന്റിനു വേണ്ടി ഗൂഗിളിൽ സെർച് ചെയ്ത് കിട്ടിയ നമ്പറിൽ വിളിച്ച യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കണ്ണൂർ ഏച്ചൂർ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
മംഗളൂരുവിലെ ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിന് ബുക്ക് ചെയ്യുന്നതിനാണ് യുവതി നമ്പർ സേർച് ചെയ്തത്. ഇങ്ങനെ കിട്ടിയ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ യുവതിയുടെ വാട്സ് ആപ്പിൽ രോഗിയുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഒരു ലിങ്ക് കിട്ടി. വിവരങ്ങൾക്കൊപ്പം ലിങ്ക് വഴി 10 രൂപ അടക്കാനും ആവശ്യപ്പെട്ടു.
നിർദേശിച്ചപോലെ യുവതി രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും ലിങ്കിൽ കയറി പത്തുരൂപ അടക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോഴേക്കും അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായെന്ന സന്ദേശമാണ് വന്നത്. തുടർന്നാണ് താൻ കബളിപ്പിക്കപ്പെട്ടതായി ഇവർക്ക് മനസ്സിലായത്.
(ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ എത്രയും വേഗം പൊലീസിൽ റിപ്പോർട്ട് ചെയ്യുക. സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പൊലീസിന്റെ ഹെൽപ് ലൈൻ: 1930)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.