Posted On
date_range Updated On
date_range വിദേശത്ത് ഭർതൃപീഡനം; നാട്ടിലെത്തിയ യുവതി ചികിത്സ തേടി
അമ്പലപ്പുഴ: ഭർതൃപീഡനത്തെ തുടർന്ന് വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. നീർക്കുന്നം ഷഹനാസ് മൻസിലിൽ ഷഹനാസ് (30) അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് യുവതിയും മൂന്ന് വയസ്സുള്ള കുഞ്ഞും നാട്ടിലെത്തിയത്. സൗദിയിലെ ദമ്മാമിൽവെച്ച് ഭർത്താവ് ഫൈസൽ കമ്പിവടികൊണ്ട് മർദിച്ചതായി പരാതിയിൽ പറയുന്നു. ജീവഹാനി ഭയന്ന് പ്രവാസി മലയാളികളുടെ സഹായത്തോടെയാണ് തിരിച്ചെത്തിയത്.
ഏഴു വർഷം മുമ്പായിരുന്നു വിവാഹം. അവധിക്കു നാട്ടിൽ വരുന്ന സമയത്തും യുവതിക്ക് ഭർത്താവിന്റെ പീഡനം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് മതസംഘടന ഭാരവാഹികളും ബന്ധുക്കളും ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. ശേഷമാണ് ഫൈസൽ ഭാര്യയെയും കുഞ്ഞിനെയും ജോലി സ്ഥലത്തേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.